ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പുറത്താക്കി; ഇനി എന്ത്?
സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ സ്ഥാനത്ത് നിന്ന് നീക്കി ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി.
ഇംപീച്ച്മെന്റ് നടപടി ഔദ്യോഗിഗമായി ശരിവെച്ച് കൊണ്ടാണ് കോടതി യൂൻ സുക് യോളിനെ പുറത്താക്കിയത്. 60 ദിവസത്തിനുള്ളിൽ ദക്ഷിണ കൊറിയയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ വർഷം അവസാനമാണ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തിരുന്നു. 300 ൽ 204 പാർലമെന്റ് ഇംപീച്ച്മെന്റിനെ പിന്തുണച്ചു.

പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു യൂൻ സുക് യോൾ രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നും ആരോപിച്ചായിരുന്നു യൂൻ സുക് യോളിന്റെ നീക്കം. എന്നാൽ അദ്ദേഹത്തിന്റെ നീക്കത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉയർന്നു. പട്ടാള നിയമം പ്രഖ്യാപിച്ചതിന് ആറ് മണിക്കുറിന് ശേഷം പിൻവലിച്ചു.
തുടർച്ചായായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂൻ സുക് യോളിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. യൂൻ സുക് യോളിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നിരുന്നു.
ഇംപീച്ച്മെന്റിനെതിരെ യൂൻ സുക് യോൾ ഭരണഘടനാ കോടതിയെ സമീപിച്ചു.
പുറത്തായ യൂൻ സുക് യോളിന് എന്ത് സംഭവിക്കും:
ഭരണഘടനാ കോടതി വിധി ഉടൻ തന്നെ യൂനിന്റെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഇല്ലാതാക്കും. അദ്ദേഹത്തിന്റെ സുരക്ഷ ഉൾപ്പെടെ പിൻവലിക്കും. പ്രസിഡൻഷ്യൽ കോമ്പൗണ്ടിൽ നിന്ന് പുറത്ത് പോകാൻ ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് എക്സിക്യൂട്ടീവ് ഇമ്യൂണിറ്റി നഷ്ടപ്പെടുകയും കലാപാരോപണങ്ങളിൽ ദീർഘവും സങ്കീർണവുമായ ക്രിമനിൽ വിചാരണ നേരിടേണ്ടിവരികയും ചെയ്യും. ജയിൽ ശിക്ഷയോ അല്ലെങ്കിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ വധശിക്ഷ പോലും ലഭിച്ചേക്കാം.
എപ്പോഴാണ് തിരഞ്ഞെടുപ്പ്?
60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജൂൺ ആദ്യ വാരമാണ് മിക്കവാറും തിരഞ്ഞെടുപ്പ് നടക്കുക. വരുംദിവസങ്ങളിൽ അധികാരികൾ തീയതി പ്രഖ്യാപിക്കും. പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ തൽക്കാലം, ആക്ടിംഗ് പ്രസിഡന്റായി സർക്കാരിനെ നയിക്കും.
ആരാണ് മുൻനിരക്കാർ ?
പ്രതിപക്ഷ നേതാവ് ലീ ജെ മ്യുങ് അടുത്ത പ്രസിഡന്റാകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ ഗാലപ്പ് പോൾ പ്രകാരം ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ എന്ന നിലയ്ക്ക് ലീക്ക് 34 ശതമാനം പിന്തുണയുണ്ട്. വീ വിജയിച്ചാൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ആഗ്രഹിക്കുന്ന എല്ലാ പരിഷ്കാരങ്ങളും നിയമങ്ങളും കൊണ്ടുവരാനും പാസാക്കാനും കഴിയും എന്നാണ് പുറത്തുവരുന്ന വിവരം..












Click it and Unblock the Notifications