സ്വവര്‍ഗ വിവാഹവീഡിയോ ; എട്ടുപേര്‍ക്ക് തടവ്
ഈജിപ്ത് : സ്വവര്‍ഗ വിവാഹത്തിന്റെ വീഡിയോ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ചതിന് എട്ടുപേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഈജിപ്തിലാണ് സംഭവം. മൂന്നുവര്‍ഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സ്വവര്‍ഗവിവാഹം ഈജിപ്തില്‍ നിയമപരമായി നിരോധിച്ചിട്ടില്ല. സാമൂഹ്യമര്യാദകള്‍ ലംഘിച്ചതായി ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാര്‍ മോതിരം മാറുന്നതും കേക്ക് മുറിക്കുന്നതുമായ രംഗങ്ങളാണ് വീഡിയോയിലുളളത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചര്‍ച്ചയായതോടെ സംഭവം വിവാദമാകുകയായിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ പിറന്നാളാഘോഷത്തിന്റേതെന്നായിരുന്നു മറുഭാഗത്തുളളവര്‍ വാദിച്ചത്. സ്വവര്‍ഗാനുരാഗികള്‍ അല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇവര്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications