കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറഞ്ഞ് കവിഞ്ഞ് മോര്‍ച്ചറികള്‍, രാത്രിയും കൂട്ടസംസ്കാരങ്ങള്‍; യുഎസ് വിറക്കുന്നു, സൈന്യത്തെ വിളിക്കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനാവാതെ ലോക രാജ്യങ്ങള്‍ വിറയ്ക്കുന്നു. പ്രതിരോധ നടപടികള്‍ ശക്തമായി സ്വീകരിച്ചു വരുമ്പോഴും മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും അനുദിനം വര്‍ധിച്ചു വരികയാണ്. ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59140 ആണ്. രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുക്കുകയാണ്.

ഇറ്റലിയില്‍ മരണം പതിനയ്യായിരത്തോട് അടുക്കുകയാണ്. 14681 പേരാണ് അവിടെ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 119827 ആണ്. സ്പെയ്നിലും സ്ഥിതി അതീവ ഗുരുതരമാണ്. 11198 പേരാണ് സ്പെയ്നില്‍ രോഗ ബാധിതരുടെ എണ്ണം. ഫ്രാന്‍സും ഇംഗ്ലണ്ടും മരണ സംഖ്യയില്‍ ചൈനയെ മറികടന്നു. ഫ്രാന്‍സില്‍ 6507 പേരും ഇംഗ്ലണ്ടില്‍ 3605 പേരുമാണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി അതിസങ്കീര്‍ണ്ണമായി തുടരുകയാണ്.

മരണ സംഖ്യ

മരണ സംഖ്യ

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. മരണ സംഖ്യയും കുതിച്ചുയരുകയാണ്. 7402 പേരാണ് അവിടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 1480 പേരാണ് അമേരിക്കയില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധമൂലം ഒരു ദിവസം ഒരു രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്.

ന്യൂയോര്‍ക്കില്‍ മാത്രം

ന്യൂയോര്‍ക്കില്‍ മാത്രം

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലാശാലായാണ് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1480 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ 30000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ന്യൂജഴ്സിയില്‍ രോഗികളുടെ എണ്ണം 25000 ലേറെയാണ്.

മാസ്ക് ധരിക്കണം

മാസ്ക് ധരിക്കണം

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നടപടികള്‍ രാജ്യത്തെമ്പാടും സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാരുടെ നിർദേശം. ഇക്കാര്യം പൊതുജനങ്ങള്‍ക്കുള്ള രക്ഷാനിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നല്‍കിയിട്ടുണ്ട്.

മോര്‍ച്ചറികള്‍ നിറഞ്ഞു

മോര്‍ച്ചറികള്‍ നിറഞ്ഞു

2500 ലേറെ മരണം സംഭവിച്ചതോടെ ന്യൂയോര്‍ക്കില്‍ മോര്‍ച്ചറികള്‍ നിറഞ്ഞു കവിഞ്ഞു. 45 മൊബൈല്‍ മോര്‍ച്ചറികളും രാപകല്‍ പ്രവര്‍ത്തനം തുടരുകയാണ്. രാത്രി വൈകിയും പലയിടത്തും കൂട്ടസംസ്കാരങ്ങള്‍ നടക്കുന്നു. തിരക്ക് കാരണം ഗുരുതര രോഗികളെ പോലും ആശുപത്രിയില്‍ കിടത്താനിടമില്ലാതായി. ന്യൂയോര്‍ക്കില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് അറിയിച്ചു.

മാസ്‌ക് ധരിക്കില്ല

മാസ്‌ക് ധരിക്കില്ല

അതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും താന്‍ മാസ്‌ക് ധരിക്കില്ലെന്ന വിവാദ വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയത് ഏവരേയും അത്ഭുതപ്പെടുത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചത്.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam
തിരഞ്ഞെടുപ്പും നടത്തും

തിരഞ്ഞെടുപ്പും നടത്തും

എന്നാല്‍ മറ്റു രാജ്യത്തെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റമില്ലാതെ തന്നെ നടക്കുമെന്നും ട്രംപ് പറഞ്ഞു.

 സംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും; ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാം സംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും; ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാം

 കൊറോണവൈറസിനെ നേരിടാന്‍ ഒറ്റവഴി... അത് നിര്‍ബന്ധമാക്കണം, നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന!! കൊറോണവൈറസിനെ നേരിടാന്‍ ഒറ്റവഴി... അത് നിര്‍ബന്ധമാക്കണം, നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന!!

English summary
Covid: 1480 death in 24 hours in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X