കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി തുടര്‍ന്നേക്കും

Google Oneindia Malayalam News

ദില്ലി: കൊവിഡിനെ തുടര്‍ന്ന് യുഎഇ, കാനഡ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനത്തിനുള്ള വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ യുഎഇ ഈ വിലക്ക് നീക്കിയിരുന്നു. ഈ മാസം 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം. എന്നാല്‍ കാനഡ ഈ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം കനേഡിയന്‍ സര്‍ക്കാര്‍ ഉടന്‍ അറിയിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

canada

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഒരു മാസത്തേക്കാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ കേസുകള്‍ കുറയാത്തതിനെ തുടര്‍ന്ന് വീണ്ടുമൊരു 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഇനി വീണ്ടും ഒരു മാസത്തേക്ക് നീട്ടനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റിലെ നിരവധി കേസുകള്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള വിലക്കേര്‍പ്പെടുത്തിയത്. കാനഡയിലേക്ക് കേസുകള്‍ കൂടുന്നതും അപകടസാധ്യത വര്‍ദ്ധിക്കുന്നതിനാലും ഇവിടെ നിന്നുള്ള വിമാനങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽ

അതേസമയം, യുഎഇയില്‍ ഈ മാസം 23 മുതലാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.

ബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്കബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്ക

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Covid 19: Canada bans travel direct flights from India for another month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X