Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റലിയിൽ പേടിപ്പെടുത്തുന്ന മരണ നിരക്ക്! കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍!

ഇറ്റലി: ഭീതിതമായ നിരക്കില്‍ കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇറ്റലി.
കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത് 5476 പേരാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊവിഡ് ആദ്യം രേഖപ്പെടുത്തിയ ചൈനയെ പിന്നിലാക്കിയാണ് മരണക്കളിയില്‍ ഇറ്റലി കുതിക്കുന്നത്. ലോകത്ത് കൊവിഡ് 19 മൂലം ഏറ്റവും അധികം ആളുകള്‍ മരിച്ച രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. ഓരോ ദിവസവും രാജ്യത്ത് നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറ്റലിയില്‍ കൊവിഡ് മൂലം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണനിരക്കാണിത്

ശനിയാഴ്ച ലോകത്തെ വിവിധ രാജ്യങ്ങളിലായി 793 പേര്‍ കൊവിഡ് രോഗബാധയേറ്റ് മരിച്ചിരുന്നു. അതില്‍ 651 പേരും ഇറ്റലിയില്‍ നിന്നുളളവരാണ് എന്നറിയുമ്പോഴാണ് ആ രാജ്യത്തിന്റെ അവസ്ഥ എത്രമാത്രം ഭീതിദമാണ് എന്ന് മനസ്സിലാവുക. ഇറ്റലിയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10.4 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് ബാധയേറ്റ മൂന്നില്‍ രണ്ട് പേരും മരണപ്പെടുന്ന ഭീകരാവസ്ഥയാണ് ഇറ്റലി അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

COVID

ലോകത്ത് കൊവിഡ് മരണം 14,000 കടന്നു. കൊറോണ സംശയത്തെ തുടർന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. കൊറോണ രോഗിയായ ഡോക്ടറുമായുളള സമ്പര്‍ക്കത്തെ തുടര്‍ന്നാണിത്. രണ്ടിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് ജർമ്മനി നിരോധിച്ചിരിക്കുകയാണ്.

അതിനിടെ കൊറോണയുടെ പേരില്‍ കൊളംബിയയിലെ ജയിലില്‍ കലാപമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ബോഗോട്ടയിലെ ജയിലിലുണ്ടായ കലാപത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു, 83 പേര്‍ക്ക് പരിക്കേറ്റു. 7 ജയില്‍ ഗാര്‍ഡുമാര്‍ക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണ്. ജയിലിലെ ശുചിത്വം സംബന്ധിച്ച പ്രതിഷേധമാണ് കലാപമായി മാറിയത്. കൊളംബിയ ചൊവ്വാഴ്ച രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് മാറുകയാണ്. രാജ്യത്ത് ഇതുവരെ 231 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുളളത്, കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു.

Recommended Video

cmsvideo
    80 Cities Across India Go Into Lockdown Till March 31. What It Means?

    കൊറോണയെ ചെറുക്കാൻ ഗ്രീസ് സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനുളള തീരുമാനത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിനിടെ ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ബഹ്‌റൈനില്‍ 61 വയസ്സുളള സ്ത്രീയാണ് ഇന്ന് മരിച്ചത്. ബഹ്‌റൈനില്‍ ഇത് രണ്ടാമത്തെ കൊവിഡ് മരണമാണ്. 6 ഗള്‍ഫ് രാജ്യങ്ങളിലാണ് കൊവിഡ് പടര്‍ന്ന് പിടിച്ചിരിക്കുന്നത്. 164ഓളം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+