• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നന്ദി.. മോദി, ഒരിക്കലും മറക്കില്ല ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും; വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടു നല്‍കാമെന്ന് അറിയിച്ച ഇന്ത്യയെ വീണ്ടും പുകഴത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നു.

cmsvideo
  നന്ദി മോദി, ഈ സഹായം ഒരിക്കലും മറക്കില്ല | Oneindia Malayalam

  ഇതിന് പിന്നാലെയാണ് ഇന്ത്യയേയും മോദിയേയും അഭിനന്ദിച്ച് ട്രംപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദിയെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

  ട്വിറ്ററില്‍

  ട്വിറ്ററില്‍

  'അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. എച്ച്സിക്യു തീരുമാനത്തിൽ ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി. ഒരിക്കലും മറക്കില്ല. കോവിഡ് ന് എതിരായ പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല മാനവ രാശിയെ മുഴുവൻ സഹായിക്കുന്നതിൽ നിങ്ങളുടെ ശക്തമായ നേതൃത്വത്തിന് നന്ദി നരേന്ദ്രമോദി'- ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

  ഇന്ത്യയില്‍ നിന്നുള്ളത്

  ഇന്ത്യയില്‍ നിന്നുള്ളത്

  അമേരിക്കയില്‍ നിലവില്‍ 29 മില്യണിനോടടുത്ത് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മലേറിയ മരുന്നിന് ആവശ്യകത കൂടിയതോടെ മരുന്നിന്‍റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നത്. ഇതോടെ കയറ്റുമതിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ച ട്രംപ് മോദിയോട് ഫോണില്‍ സംസാരിച്ചിരുന്നു.

  വിലക്ക് നീക്കിയത്

  വിലക്ക് നീക്കിയത്

  ഇന്ത്യയില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാവുമെന്നും മറിച്ചാണെങ്കില്‍ വലിയ തിരിച്ചടയുണ്ടാകുമെന്നും ട്രംപ് പിന്നീട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്കില്‍ ഇളവ് പ്രഖ്യാപിക്കുകയും ഭാഗികമായ കയറ്റുമതി ആരംഭിക്കുകയും ചെയ്തത്.

  മരണം 87617

  മരണം 87617

  അതേസമയം, ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87617 ആയി. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 1496114 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319160 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ ബുധനാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1528 മരണമണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അവിടെ ആകെ മരണ സംഖ്യ 14369 ആയി.

  യൂറോപ്പില്‍

  യൂറോപ്പില്‍

  ഇറ്റലിയില്‍-542, സ്പെയിന്‍-628, ഫ്രാന്‍സ്-541 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണ സംഖ്യ. ഇറ്റലിയില്‍ 17669 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. സ്പെയിനിലും ഫ്രാന്‍സിലും ഇത് യഥാക്രമം 14673, 10869 എന്നിങ്ങനെയാണ്. യുകെയിലെ മരണം ഏഴായിരം കടന്നു. പുതുതായി 938 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്.

  കൊറോണവൈറസ്: ആഗോളതലത്തില്‍ മരണം 87000 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്കൊറോണവൈറസ്: ആഗോളതലത്തില്‍ മരണം 87000 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്

   ഞായറാഴ്ച പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് പ്രചാരണം; വിശദീകരണവുമായി നരേന്ദ്ര മോദി ഞായറാഴ്ച പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് പ്രചാരണം; വിശദീകരണവുമായി നരേന്ദ്ര മോദി

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  covid; trump says i will never forget india's help
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X