കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; അതിര്‍ത്തികള്‍ അടച്ചു പിന്നാലെ ലോക്ഡൗണും, കര്‍ശന നിയന്ത്രണവും

Google Oneindia Malayalam News

ബീജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കി. നിലവില്‍ സ്‌കൂളുകള്‍ അടക്കുകയും നൂറോളം വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ പരിശോധനകള്‍ കൂടുതലായി വ്യാപിപിക്കാനും ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് കേവിഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ചൈന ഏര്‍പ്പെടുത്തുന്നത്. അതിര്‍ത്തികള്‍ അടച്ചിടുകയും കേവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ കുറേ കാലമായി കോവിഡ് കേസുകള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങളിലേക്കും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ചൈനിസ് സര്‍ക്കാര്‍ തീരുമാനിച്ചത്.

co

സിപിഎം ഏറി വന്നാല്‍ തീവ്രത അളക്കാന്‍ ഒരു കമ്മീഷനെ വെക്കും; എസ്എഫ്‌ഐക്കെതിരെ പികെ ഫിറോസ്സിപിഎം ഏറി വന്നാല്‍ തീവ്രത അളക്കാന്‍ ഒരു കമ്മീഷനെ വെക്കും; എസ്എഫ്‌ഐക്കെതിരെ പികെ ഫിറോസ്

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് നൂറോളം വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം വടക്കന്‍ ചൈനയിലെ മംഗോളിയയില്‍ ഒറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ചത് 15 കോവിഡ് കേസുകളാണ്. എജിനാ ബാനറിലും, അല്‍ക്‌സാ ലീഗിലും 14 കേസുകളും എറന്‍ഹോട്ടിക് നഗരത്തില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ കമ്മീഷന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിലൂടെയാണ് എജിന ബാനറിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചതായി കണ്ടെത്തിയത്. എറന്‍ഹോട്ട് നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചയാളെ പ്രത്യേക നിരീക്ഷ കേന്ദ്രത്തിലേക്ക് മാറ്റി.

'40 കോടിയോളം അഡ്വാൻസ് നൽകിയിട്ടുണ്ട്, മരക്കാർ ഒടിടി റിലീസ് നടക്കില്ല', പ്രതികരിച്ച് ലിബർട്ടി ബഷീർ'40 കോടിയോളം അഡ്വാൻസ് നൽകിയിട്ടുണ്ട്, മരക്കാർ ഒടിടി റിലീസ് നടക്കില്ല', പ്രതികരിച്ച് ലിബർട്ടി ബഷീർ

രോഗം സ്ഥിരീകരിച്ച 15 പേരേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ രോഗികളുണ്ടോ എന്ന് അന്വേഷിച്ച് വരുന്നതായും അതിന് വേണ്ടിയുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ചൈനയിലെ വിവിധ പ്രജദേശങ്ങളിലായി നിലവില്‍ 492 പേര്‍ക്ക് രോഗമുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഇതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തുകയും ചെയ്തു. സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം നഗരസഭയിൽ നാടകീയരംഗങ്ങൾ; ബിജെപി കൗൺസിലർമാർ വഴിയിൽ കിടന്ന് പ്രതിഷേധിച്ചുതിരുവനന്തപുരം നഗരസഭയിൽ നാടകീയരംഗങ്ങൾ; ബിജെപി കൗൺസിലർമാർ വഴിയിൽ കിടന്ന് പ്രതിഷേധിച്ചു

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് വിവിധ രാജ്യങ്ങള്‍ രോഗപ്പകര്‍ച്ച തടഞ്ഞത്. അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്. പിന്നാലെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ലാന്‍ഷോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകകയും ചെയ്യുകയായിരുന്നു. പ്രദേശവാസികളോട് അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനവാശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെത്രി കെര്‍ശന നടപടി സ്വീകരിക്കുമെന്നും. പുറത്ത് പോകുന്നവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നതിനാല്‍ ഇവിടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.

English summary
covid 19 increasing in china, borders are closed, negative certificate must in outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X