Get Updates
Get notified of breaking news, exclusive insights, and must-see stories!

'റെംഡെസിവിര്‍' കൊറോണയ്ക്ക് അത്ഭുത മരുന്നോ? രോഗികള്‍ വേഗത്തില്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2223237 ആയി. മരണ സംഖ്യ ഒന്നര ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 152328 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ 567279 പേര്‍ക്കാണ് അസുഖം ഭേദമായത്. അമേരിക്കയില്‍ 35955 പേര്‍ക്കാണ് കൊറണ വൈറസ് കാരണം ജീവഹാനി സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 1300 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
    Patients recovering quickly after getting experimental medicine remdesivir | Oneindia Malayalam

    യൂറോപ്പിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുകെയില്‍ 847 പേരും ഫ്രാന്‍സില്‍ 761 പേരും ഇന്നലെ വൈറസ് ബാധിച്ച് മരിച്ചു. ഇറ്റലി 575, സ്പെയിന്‍ 298 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ മരണ നിരക്ക്. ഇറ്റലിയില്‍ ആകെ മരണ സംഖ്യ 22745 ഉം സ്പെയ്നില്‍ 19613 ഉം ആയിട്ടുണ്ട്. ഇത്തരത്തില്‍ കോവിഡിന് മുന്നില്‍ ലോകം പകച്ചു കൊണ്ടിരികെയാണ് ആശ്വാസമാവുന്ന ഒരു റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

    'റെംഡെസിവിര്‍'

    'റെംഡെസിവിര്‍'

    കൊറോണ വൈറസ് ബാധിതരായ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വരുന്ന 'റെംഡെസിവിര്‍' എന്ന മരുന്ന് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റെംഡെസിവിര്‍ മരുന്ന് കൊടുക്കുന്ന രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നാണ് സിഎന്‍എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഒരാഴ്ച പിന്നിട്ടപ്പോള്‍

    ഒരാഴ്ച പിന്നിട്ടപ്പോള്‍

    വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരതര ശ്വാസകോശ രോഗ ലക്ഷണങ്ങളും പനിയുമുള്ളവര്‍ക്കുമായിരുന്നു ഈ മരുന്ന് നല്‍കിയിരുന്നത്. റെംഡെസിവിര്‍ നല്‍കിയുള്ള ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ രോഗികളുടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയെന്നാണ് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഭൂരിഭാഗം രോഗികളും

    ഭൂരിഭാഗം രോഗികളും

    'ഞങ്ങളുടെ കീഴില്‍ ചികിത്സയിലുണ്ടായിരുന്ന ഭൂരിഭാഗം രോഗികളും രോഗം ഭേദമായി ഡിസ്ചാര്‍ജായി എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത''- മരുന്നിന്‍റെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. കാത്‌ലീന്‍ മുള്ളെയ്ന്‍ പറഞ്ഞു. മറ്റ് അന്തര്‍ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    ഫലം വന്നാല്‍

    ഫലം വന്നാല്‍

    പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം വന്നാല്‍ ഉടന്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും മറ്റ് ചികിത്സകളുടെയും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റെംഡെസിവിര്‍ ചികിത്സ.

    നേരത്തെ മൃഗങ്ങളില്‍

    നേരത്തെ മൃഗങ്ങളില്‍

    നേരത്തെ മൃഗങ്ങളില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ വ്യക്തമാക്കിയിത് കോവിഡ് 19 മായി ബന്ധപ്പെട്ട കൊറോണ വൈറസുകളെ തടയാനും ചികിത്സിക്കാന്‍ കഴിയുമെന്നായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മനുഷ്യരിലും പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് ഉപോയോഗിച്ചത്. ഇതില്‍ രണ്ട് പേരില്‍ മാത്രമാണ് വിപരീത ഫലം ഉണ്ടായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+