• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി രാജകുടംബത്തിലും കോവിഡ് ബാധ: ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്‍ദുള്‍അസീസ് അല്‍ സൗദ് ഐസിയുവില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയും അറിയിച്ചു.

റിയാദില്‍ മാത്രം ഇന്ന് 83 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 878 ആയി. മദീനയില്‍ 420 ഉം മക്കയില്‍ 631 ഉം ആണ് രോഗികളുടെ എണ്ണം. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൗദി രാജകുടുംബത്തിലും കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

രാജകുമാരന്‍

രാജകുമാരന്‍

മുതിര്‍ന്ന സൗദി രാജകുമാരന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് കൊറോണ വൈറസ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത്. റിയാദിന്‍റെ മുന്‍ ഗവര്‍ണ്ണറായിരുന്നു ഇദ്ദേഹം. രാജകുടുംബത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ക്കും അസുഖം ബാധിച്ചതായാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

അധികമായി 500 കിടക്കകള്‍

അധികമായി 500 കിടക്കകള്‍

റിയാദിലെ കിങ് ഫൈസല്‍ സ്‍പെഷ്യലിസ്റ്റ് ഹോസ്‍പിറ്റലില്‍ അധികമായി 500 കിടക്കകള്‍ കൂടി തയ്യാറാക്കുന്നുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണിത്. ഗുരുതരാവസ്ഥയിലല്ലാത്ത മറ്റു രോഗികളെയെല്ലാം ആശുപത്രിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രാജകുടംബാംഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ ഒരുക്കുന്നതിനായി രോഗികളെ മറ്റ് ആശുപത്രികളിലേക്കും മാറ്റുന്ന നടപടിക്കും തുടക്കമായിട്ടുണ്ട്.

സല്‍മാന്‍ രാജാവ്

സല്‍മാന്‍ രാജാവ്

രോഗഭീതിയുള്ളതിനാല്‍ 84 കാരനായ സല്‍മാന്‍ രാജാവ് റിയാദിലെ രാജ കൊട്ടാരത്തില്‍നിന്ന് മാറി ചെങ്കടലിലെ ജിദ്ദ നഗരത്തിനടുത്തുള്ള ഒരു ദ്വീപിലെ കൊട്ടാരത്തിലാണ് മറ്റുള്ളവരില്‍ നിന്നും അകന്ന് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രോഗബാധ തടയാനുള്ള മുന്‍കരുതലായി സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്

വൈറസ് ബാധ

വൈറസ് ബാധ

രാജകുടുംബത്തിലെ 150 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി രാജകുടുംബവുമായി അടുത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 2ന് രാജ്യത്ത് ആദ്യകേസ് റിപോര്‍ട്ട് ചെയ്യുന്നതിന് മുമ്പുതന്നെ ശക്തമായ പ്രതിരോധ നടപടികളാണ് സൗദി ഭരണാധികള്‍ സ്വീകിരിച്ചിരുന്നത്.

കര്‍ഫ്യൂ

കര്‍ഫ്യൂ

കഴിഞ്ഞ ദിവസം കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. റിയാദ്, തബൂക്ക്, ദമ്മാം, ധഹ്‌റാൻ, ഹോഫുഫ് നഗരങ്ങളിലും ജിദ്ദ, തായ്ഫ്, ഖത്തീഫ്, ഖോബാർ എന്നീ ഗവർണറേറ്റുകളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് മൂന്ന് വരെ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

രണ്ട് യാത്രക്കാര്‍ മാത്രം

രണ്ട് യാത്രക്കാര്‍ മാത്രം

അതേസമയം, കർഫ്യൂ പൊതു, സ്വകാര്യ മേഖലകളിലെ അവശ്യ സേവനങ്ങളിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമല്ല. പൂർണ്ണ ലോക്ക് ഡൗൺ സമയത്ത് ആവശ്യങ്ങൾക്കായി പുറപ്പെടുമ്പോൾ ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാരെ മാത്രമേ വാഹനങ്ങൾക്കുള്ളിൽ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിയിച്ചിരുന്നു.

'ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് തോമസ് ഐസക്'

മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നു; പറയാതിരിക്കാന്‍ വയ്യ ഈ 4 മന്ത്രിമാരെ കുറിച്ച്

English summary
covid 19 spread in saudi royal family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X