കോവിഡ് മുക്തരിൽ മൂന്നിൽ ഒരാൾക്ക് ന്യൂറോളജിക്കൽ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങൾക്ക് സാധ്യത, പഠനം
അണുബാധയ്ക്ക് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാനസികാസ്വസ്ഥതകളും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തംരംഗം രാജ്യത്ത് അതിവേഗം പടരുമ്പോൾ ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു പഠന റിപ്പോർട്ടും പുറത്ത്. കോവിഡ് രോഗമുക്തി നേടുന്ന മൂന്നിൽ ഒരാൾക്ക് ന്യൂറോളജിക്കൽ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങൾക്ക് സാധ്യതയെന്ന് പഠനം. ദി ലാൻസെറ്റ് സൈക്കിയാട്രി ജേണൽ എസ്റ്റിമേറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 230,000 രോഗികളുടെ ആരോഗ്യ രേഖകളെക്കുറിച്ചുള്ള ഒരു നിരീക്ഷണ പഠനത്തിൽ 14 ന്യൂറോളജിക്കൽ, മാനസികാരോഗ്യ വൈകല്യങ്ങളാണ് കണ്ടെത്തി.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മാനസികാസ്വസ്ഥതകളും ഉത്കണ്ഠയും
കോവിഡ് -19 അണുബാധയ്ക്ക് ശേഷമുള്ള ആറുമാസത്തിനുള്ളിൽ ന്യൂറോളജിക്കൽ, സൈക്യാട്രിക് രോഗനിർണയത്തിനുള്ള അപകടസാധ്യതകൾ കാര്യമായില്ലെങ്കിലും കോവിഡ് -19 അതിജീവിച്ചവർക്ക് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാനസികാസ്വസ്ഥതകളും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.

ഇൻഫ്ലൂവൻസ കണ്ടെത്തിയത് 105,579 പേരിൽ
2020 ജനുവരി 20 മുതൽ കോവിഡ് സ്ഥിരീകരിച്ച പത്ത് വയസിന് മുകളിലുള്ളവരുടെ വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം. ആകെ 236,038 രോഗികളുൾക്ക് ശ്വാസകോശത്തിൽ ലഘുവായ അണുബാധ വന്നതായി കണ്ടെത്തി. ഇതിൽ ഇൻഫ്ലൂവൻസ കണ്ടെത്തിയവർ 105,579 പേരാണ്.

പ്രധാന പ്രശ്നങ്ങൾ
കോവിഡ് -19 അണുബാധയെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതോ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതോ ആയ തകരാറുകൾ 34 ശതമാനം പേരിലാണ് കണ്ടെത്തിയത്. ഇതിൽ 13ശതമാനം ആളുകൾ ആദ്യമായി അത്തരം രോഗബാധ സ്ഥിരീകരിച്ചവരുമാണ്. ഉത്കണ്ഠാ പ്രശ്നങ്ങൾ (17ശതമാനം രോഗികളിൽ ), മൂഡ് സ്വിങ്സ് പ്രശ്നങ്ങൾ (14 ശതമാനം), ലഹരിവസ്തുക്കളുടെ ദുരുപയോഗം (7 ശതമാനം), ഉറക്കമില്ലായ്മ (5 ശതമാനം) എന്നിവയാണ് കോവിഡ് -19 ന് ശേഷമുള്ള ഏറ്റവും സാധാരണമായ പ്രശ്നങ്ങൾ. മസ്തിഷ്ക രക്തസ്രാവം 0.6 ശതമാനം പേരിലും, ഇസ്കെമിക് സ്ട്രോക്ക് 2.1ശതമാനം പേരിലും, ഡിമെൻഷ്യ 0.7% പേരിലും കണ്ടെത്തി.
Recommended Video

അപകട സാധ്യത കൂടുതൽ
കഠിനമായ കോവിഡ് -19 ഉള്ള രോഗികളിൽ ന്യൂറോളജിക്കൽ അല്ലെങ്കിൽ സൈക്യാട്രിക് രോഗനിർണയത്തിനുള്ള അപകടങ്ങൾ ഏറ്റവും വലുതാണ്, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. മൊത്തത്തിലുള്ള 34% സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 38%, തീവ്രപരിചരണ വിഭാഗത്തിൽ 46%, കോവിഡ് -19 സമയത്ത് 62% ഡെലിറിയം (എൻസെഫലോപ്പതി) ഉള്ളവരിൽ ഒരു ന്യൂറോളജിക്കൽ അല്ലെങ്കിൽ സൈക്യാട്രിക് രോഗനിർണയം നടന്നു.
സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം












Click it and Unblock the Notifications