• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യണോ? ചട്ടങ്ങൾ പരിഷ്കരിച്ച് ഇന്ത്യ, ഇക്കാര്യങ്ങൾ അറിയാം

ദുബായ്: യുഎഇയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന ഇന്ത്യയിലേക്കെത്തുന്നവർക്ക് പുതിയ നിബന്ധനകൾ. ഫെബ്രുവരി 22 മുതൽ വിദേശരാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഇന്ത്യൻ വ്യോമയാന- ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളാണ് അറിയിച്ചിട്ടുള്ളത്. യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ യുഎഇ വഴിയോ ഇന്ത്യയിലേക്ക് വരുന്ന എല്ലാവർക്കും ഈ ചട്ടം ബാധകമാണ്. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്കും ഇത് ബാധകമായിരിക്കും. ഇതിന് പുറമേ സത്യവാങ്മൂലവും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചട്ടങ്ങൾ പാലിക്കാതെ എത്തുന്നവരെ വിമാനത്താവളങ്ങളിൽ തടയുമെന്നുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കർഷക സമരത്തിന് പിന്തുണ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി, ട്രാക്ടറോടിച്ച് എംപി

72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ ഫലമാണ് യാത്രക്കാർ ഹാജരാക്കേണ്ടതുണ്ട്. ഇന്ത്യയിലെത്തിയാൽ വിമാനത്താവളങ്ങളിൽ വെച്ച് മറ്റൊരു കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഇത് യാത്രക്കാരുടെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്. തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അധികൃതർ നിരീക്ഷണ വിധേയമാക്കാതിരിക്കുക.

ഫെബ്രുവരി 17 നാണ് ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. അതിൽ ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള നടപടിക്രമങ്ങളും മറ്റ് എല്ലാ വരവുകൾക്കുമുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുന്നു. ഈ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരും. യു‌എഇയിൽ നിന്ന് യാത്ര ചെയ്യുന്നവർ നിർബന്ധമായും പാലിക്കേണ്ടത്.

എയർ സുവിധയിൽ സത്യവാങ്മൂലം പൂരിപ്പിക്കുക. www.newdelhiairport.in എന്ന പോർട്ടലിൽ ഈ ഫോം ലഭ്യമാണ്. കൂടാതെ ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മുമ്പായിസമർപ്പിക്കണം. ഓൺലൈനായാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നടത്തിയ യാത്രകൾ യാത്രക്കാർ വ്യക്തമാക്കേണ്ടതുണ്ട്. എസ്ഡിഎഫ് പൂരിപ്പിക്കുമ്പോൾ, എസ്ഡിഎഫിൽ ആവശ്യമായ മറ്റെല്ലാ വിവരങ്ങളും നൽകുന്നതിന് പുറമെ, യാത്രക്കാർ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത്. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ ഇറങ്ങാൻ അവർ പദ്ധതിയിടുന്നവർ ഇതിനുള്ള തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്.

എയർ സുവിധ ഫോം പൂരിപ്പിച്ച യാത്രക്കാരെ മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്നാണ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഇല്ലാതെ എത്തുന്നവരെ തുടർയാത്ര അനുവദിക്കണമെങ്കിൽ അവർ കുടുംബത്തിലെ അംഗം മരിച്ചതുകൊണ്ട് പോകുന്നവരായിരിക്കണം. എന്നാൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് എയർ സുവിധ പോർട്ടൽ വഴി അപേക്ഷിക്കേണ്ടതുണ്ട്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത യാത്രക്കാരെ തെർമൽ സ്കാനിംഗിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എന്നാൽ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. യുകെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്.

English summary
COVID-19: Travelling to India from the UAE? These are the steps you need to follow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X