കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പുട്നിക് 5 കുത്തിവെയ്പ് തുടങ്ങി റഷ്യ: 13 പേർക്ക് വാക്സിൻ നൽകും, 95 ശതമാനം ഫലപ്രദമെന്ന്!!

Google Oneindia Malayalam News

മോക്സോ: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ ജനങ്ങളിൽ കുത്തിവെക്കാൻ ആരംഭിച്ച് റഷ്യ. ബ്രിട്ടനും ബഹ്റൈനും പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്സിനാണ് മുൻഗണനാ ക്രമത്തിൽ ജനങ്ങളിൽ കുത്തിവെക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

'നമ്മള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും', അടിസ്ഥാനരഹിതമായ മറ്റൊരു അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്'നമ്മള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും', അടിസ്ഥാനരഹിതമായ മറ്റൊരു അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

പരീക്ഷണത്തിന്റെ പല ഘട്ടങ്ങളിലും വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നും അതേ സമയം തന്നെ പാർശ്വഫലങ്ങളില്ലെന്നും റഷ്യൻ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മരുന്ന് പരീക്ഷണം ഇപ്പോഴും നടന്നുവരികയാണെങ്കിലും രോഗ വ്യാപനം തടയുന്നതിനായി വാക്സിൻ ജനങ്ങളിൽ കുത്തിവെക്കുകയാണ്.

 എത്ര ഡോസ് ഉൽപ്പാദിപ്പിക്കും

എത്ര ഡോസ് ഉൽപ്പാദിപ്പിക്കും


ആയിരത്തിലധികം പേരാണ് ആദ്യത്തെ രണ്ട് ഡോസ് കോവിഡ് വാക്സിൻ ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020ന്റെ അവസാനത്തോടെ രണ്ട് മില്യൺ ഡോസ് വാക്സിൻ നിർമിക്കാനാവുമെന്ന ആശങ്കയാണ് ഗവേഷകരും ഉൽപ്പാദകരും പങ്കുവെക്കുന്നത്. എന്നാൽ വാക്സിൻ ഉൽപ്പാനത്തിൽ റഷ്യയ്ക്ക് ആശങ്കയുണ്ട്.

13 ദശലക്ഷം പേർക്ക്

13 ദശലക്ഷം പേർക്ക്


സ്കൂളുകൾ, ആരോഗ്യ-സാമൂഹിക രംഗത്തുമുള്ള 13 ദശലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് മോസ്കോ ഗവർണർ സെഗെയ് സോബിയാനിൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിക്കേണ്ടവർക്കായി ഓൺലൈൻ രജിസ്ട്രേഷനും മോക്സോ ആരംഭിച്ചിട്ടുണ്ട്.

ആരെയെല്ലാം ഒഴിവാക്കും

ആരെയെല്ലാം ഒഴിവാക്കും

രണ്ടാഴ്ചയ്ക്കുള്ളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടവർ, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കുത്തിവെയ്പ് എടുത്തവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരെ വാക്സിൻ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കും. രണ്ട് ഡോസ് മരുന്നാണ് ഓരോരുത്തർക്കും ലഭിക്കുക. ആദ്യത്തെ കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തേത് നൽകു.

10 ഡോളറിൽ താഴെ

10 ഡോളറിൽ താഴെ

10 ഡോളറിൽ താഴെയാണ് റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 എന്ന കൊവിഡ് വാക്സിന്റെ വില. എന്നാൽ റഷ്യൻ പൌരന്മാർക്ക് വാക്സിൻ സൌജന്യമായി തന്നെ ലഭിക്കും. സർക്കാരിന്റെ ഗമാലയ സെന്റ, റഷ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട്, റഷ്യൻ ആരോഗ്യമന്ത്രാലയം എന്നിവരാണ് സ്പുട്നിക് 5 വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അവകാശവാദമുന്നയിച്ചിട്ടുള്ളത്.

സംഭരണം ഭീഷണി

സംഭരണം ഭീഷണി


സ്പുട്നിക് വാക്സിൻ വികസിപ്പിച്ചെടുത്തതിന് പിന്നാലെ 22,000 സന്നദ്ധ പ്രവർത്തകരാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 19000 പേർ വാക്സിന്റെ രണ്ട് ഡോഡുകളും സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ വാക്സിനെ സംബന്ധിച്ച് അനകൂലമായ ഘടകം 2-8 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സൂക്ഷിക്കാൻ കഴിയുമെന്നതാണ്. നിലവിൽ ബെലാറസ്, ഇന്ത്യ, യുഎഇ, വെനസ്വേല എന്നീ രാഷ്ട്രങ്ങളും സ്പുട്നിക് 5 പരീക്ഷണം നടത്തി വരുന്നുണ്ട്.

English summary
Covid-19 vaccine: Russia started vaccination hopes to get 13 Million people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X