കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് 19: ഫൈസറിന് പിന്നാലെ മോഡേണ വാക്‌സിനും അനുമതി നല്‍കി യുഎസ്, നിര്‍ണായക തീരുമാനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന് പിന്നാലെ മോഡേണ കൊവിഡ് വാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യുഎസ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച യുഎസില്‍ ആറ് മില്യണ്‍ ഡോസുകള്‍ എത്തിച്ചാണ് രണ്ടാമത്തെ വാക്‌സിന്‍ അടിയന്തര ഉപയോഗം നടത്തുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ ലഭ്യമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

covid

മോഡേണ വാക്‌സിന് അനുമതി നല്‍കിയതിന് പിന്നാലെ ട്വീറ്റുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മോഡേണ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാണെന്നും അഭിനന്ദന്ദങ്ങള്‍ എന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. മോഡേര്‍ണ വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎസ്. നേരത്തെ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗിത്തിന് യുഎസ് അനുമതി നല്‍കരിയിരുന്നു.

അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് അമേരിക്ക. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 320,828 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. കൊവിഡ് വാക്‌സിന്റെ വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തിങ്കളാഴ്ചയോടെ രാജ്യത്ത് തുടക്കമായിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ഫൈസര്‍- ബയോണ്‍ടെക്കിന്റെ വാക്‌സിനാണ് ഇവിടെ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്റില്‍ തീവ്രപരിചരണവിഭാഗത്തിലെ നഴ്‌സ് സാന്ദ്ര ലിന്‍ഡ്‌സെയാണ് ആദ്യം വാക്‌സീന്‍ സ്വീകരിച്ചത്. മറ്റ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിന് സമാനമമായ അനുഭവം തന്നെയാണ് കൊവിഡ് വാക്‌സിനെടുത്തപ്പോഴും ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. അതേസമയം ചരിത്രത്തിലെ വളരെ വേദനാജനകമായ സമയത്തിന്റെ അവസാനത്തിന്റെ അടയാളമായിരിക്കട്ടെ ഇതെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാപ്പനും പിസിയും കൂട്ട് കൂടുന്നു? കാപ്പനെ സന്ദർശിച്ച് ഷോൺ ജോർജ്ജ്..വഴിവെട്ടുന്നത് യുഡിഎഫിലേക്ക്?കാപ്പനും പിസിയും കൂട്ട് കൂടുന്നു? കാപ്പനെ സന്ദർശിച്ച് ഷോൺ ജോർജ്ജ്..വഴിവെട്ടുന്നത് യുഡിഎഫിലേക്ക്?

സിപിഎമ്മിൽ നിന്ന് പോകുന്നവർ ലൈറ്റ് ഓഫാക്കി പോകുകയല്ല, ഓഫീസ് തന്നെ ബിജെപിക്ക് കൊടുക്കുകയാണ്;ട്രോളി ബൽറാംസിപിഎമ്മിൽ നിന്ന് പോകുന്നവർ ലൈറ്റ് ഓഫാക്കി പോകുകയല്ല, ഓഫീസ് തന്നെ ബിജെപിക്ക് കൊടുക്കുകയാണ്;ട്രോളി ബൽറാം

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
Covid 19 Vaccine Update: After Pfizer, the US approved a modern vaccine for Emergency use
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X