Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണവൈറസ്: ആഗോളതലത്തില്‍ മരണം 87000 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87617 ആയി. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 1496114 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319160 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ ബുധനാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1528 മരണമണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അവിടെ ആകെ മരണ സംഖ്യ 14369 ആയി.

ഇറ്റലിയില്‍-542, സ്പെയിന്‍-628, ഫ്രാന്‍സ്-541 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണ സംഖ്യ. ഇറ്റലിയില്‍ 17669 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. സ്പെയിനിലും ഫ്രാന്‍സിലും ഇത് യഥാക്രമം 14673, 10869 എന്നിങ്ങനെയാണ്. യുകെയിലെ മരണം ഏഴായിരം കടന്നു. പുതുതായി 938 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്.

 coronavirus

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. 5274 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 64 പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 1018 ആണ്. രോഗികളുടെ എണ്ണംത്തില്‍ തമിഴ്നാടാണ് രണ്ടാംസ്ഥാനത്ത്-690. 7 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തു. 576 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തെലങ്കാനയില്‍ 7 പേര്‍ക്കാണ് ഇതുവരെ കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടത്.

Recommended Video

cmsvideo
    സൗദിയിൽ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയേക്കും | Oneindia Malayalam

    കേരളത്തില്‍ ഇന്ന് 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+