കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ ജാഗ്രത, ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി, കര്‍ക്കശ നടപടി!!

Google Oneindia Malayalam News

ദുബായ്: കൊവിഡ് തിരിച്ചുവരുന്ന സാഹചര്യത്തില്‍ ദുബായില്‍ കടുത്ത നടപടികള്‍. എമിറേറ്റ്‌സില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ്. ദുബായ് ടൂറിസ് വകുപ്പിന്റേതാണ് നടപടി. താല്‍ക്കാലികമായിട്ടാണ് റദ്ദാക്കിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. ഇക്കാര്യം ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി ട്വീറ്റും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം.

1

ആരോഗ്യ വകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബായ് അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയിരുന്നു. അതേസമയം യുഎയില്‍ കൊവിഡ് ബാധിതരായ നാല് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതുവരെ രാജ്യത്ത് 766 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3529 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3901 പേര്‍ രോഗമുക്തി നേടി.

യുഎഇയില്‍ ഇന്ന് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 24 ദശലക്ഷം കടന്നു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ദുബായ് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ പ്രത്യേകിച്ച മുന്നണി പോരാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണാധികാരികള്‍ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. അവരോട് നന്ദിയുടെ ദുബായ് പോലീസ് പറഞ്ഞു. കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നതില്‍ ജനറല്‍ കമാന്‍ഡിനെ പ്രത്യേകം അഭിനന്ദിച്ചു.

English summary
covid cases alert dubai suspends all entertainment activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X