Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; യാത്രാ നിബന്ധനകള്‍ എടുത്തുമാറ്റി യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍, തങ്ങളുടെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര മുന്നറിയിപ്പ് യുഎസ് പിന്‍വലിച്ചു. രണ്ടാം തരംഗ സമയത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഇപ്പോള്‍ ഇന്ത്യയെ ലെവല്‍ 2 എന്ന വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ഇത് ലെവല്‍ 3 ആയിരുന്നു. ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളാണ് ലെവല്‍ 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

usa

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യയിലേക്കുള്ള യാത്രാ ഉപദേശം അപ്ഡേറ്റു ചെയ്തു, ഇപ്പോള്‍ രാജ്യം ''ലെവല്‍ 2 ആണ് ഉള്ളത്. ഏകദേശം ഒരു മാസം മുമ്പ്, യുഎസ് ഇന്ത്യയ്ക്കുള്ള യാത്രാ ഉപദേശം ഏറ്റവും ഉയര്‍ന്ന 'ലെവല്‍ 4 (യാത്ര ചെയ്യരുത് ) എന്നതില്‍ നിന്ന് 'ലെവല്‍ 3 (യാത്ര പുനീപരിശോധിക്കുക) എന്നതിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴത്തെ ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പുതിയ നീക്കം.

മേയ് മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വരെ ദിവസേന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ ക്രമേണ കുറഞ്ഞുവരികയാണ്. ഇപ്പോള്‍ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ കൊവിജ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കാഡന, സിംഗപ്പൂര്‍, യുകെ അടക്കമുള്ള രാജ്യങ്ങള്‍ യാത്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുഎഇ മാസങ്ങളോളമാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്.

അതേസമയം, ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ എന്ന നേട്ടത്തില്‍ ഇന്ത്യ. 24 മണിക്കൂറിനിടെ നല്‍കിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ നല്‍കി. ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 55 കോടി എന്ന നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. രോഗമുക്തി നിരക്ക് (97.51%) 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേര്‍ക്ക് മാത്രമാണ്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,69,846) 146 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.15%; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.61%) തുടര്‍ച്ചയായ 22-ാം ദിവസവും 3 ശതമാനത്തില്‍ താഴെയാണ്. ഒറ്റദിവസം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ എന്ന നേട്ടത്തില്‍ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 88.13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 55 കോടി എന്ന നാഴികക്കല്ലിലെത്തി. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 62,12,108 സെഷനുകളിലൂടെ ആകെ 55,47,30,609 ഡോസ് വാക്‌സിന്‍ നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+