കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ട്രംപിന് തിരിച്ചടിയാവുമോ? തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍

Google Oneindia Malayalam News

ചിക്കാഗോ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. മിക്കവരും ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ആര് വിജയിക്കും എന്നത് സംബന്ധിച്ച് പലവിധത്തിലുളള പ്രവചനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മിക്ക സര്‍വ്വെകളും പുറത്തുവന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ദിവസങ്ങളോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പല സ്ഥലങ്ങളിലും ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

covid

282 ദിവസങ്ങള്‍ക്ക് ശേഷമാണ് വാഷിംഗ്ടണ്ണില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ സംജതമായിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെയാണ് ഇതില്‍ ഒരു പരിധിവരെ കാരണം. അതേസമയം, കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച സംവാദയ പരിപാടിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കൊവിഡ് പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും നേരത്തെ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തെ സ്ഥിതി ഇത്ര വഷളാവില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ തിരിച്ചടിച്ച് ട്രംപും രംഗത്തെത്തി. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുവെന്ന് ട്രംപ് പറഞ്ഞു. ആഴ്്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ 90000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഈ മണിക്കൂറില്‍ 1021 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 228,625 മരണങ്ങളാണ് യുഎസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കുന്നതിനിടെയാണ് രോഗ വ്യാപനം വര്‍ദ്ധിക്കുന്നത്.

Recommended Video

cmsvideo
ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് റാലികളും യാത്രകളും ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് കൂടുതല്‍ പടരാതിനിരിക്കാനാണ് ബൈഡന്റെ ഈ തീരുമാനം. ഈ നീക്കം തിരഞ്ഞെടുപ്പില്‍ ബൈഡന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

English summary
Covid cases are rising again in the US, 90,000 Cases In 24 Hours For First Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X