Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിൽ കോവിഡ് കേസുകൾ ദിനംപ്രതി ഇരട്ടിയായ് വർദ്ധിക്കുന്നു

ഷാങ്ഹായ്: ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. മാർച്ച് 17ന് 2388 പേരെയാണ് രോ ഗലക്ഷണങ്ങളോടെ കണ്ടെത്തിയത്. തലേ ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ ഇരട്ടിയോളമാണ് ഓരോ ദിവസവും ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. 2020 ൽ വുഹാനിൽ നിന്ന് ഉത്ഭവിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോ ഗ വ്യാപനമാണ് ഇപ്പോൾ ചൈനയിൽ നടക്കുന്നത്. വ്യാഴാഴ്ച 1,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,206 ആയിരുന്നു.

റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറവാണെങ്കിലും മറ്റൊരു പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമിക്കുകയാണ് ചൈന. ചൈനയുടെ പല നഗരങ്ങളിലും ഉടനീളം കോവിഡ് ടെസ്റ്റ് നടക്കുകയാണ്. പ്രധാന വാണിജ്യ കേന്ദ്രമായ ഷാങ്ഹായിൽ മാർച്ച് 17 ന് 57 പേർക്കാണ് പ്രാദേശിക രോഗലക്ഷണളുള്ള അണുബാധകൾ റിപ്പോർട്ട് ചെയ്തത്. 203 ആഭ്യന്തര അണുബാധ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്തു. തലേ ദിവസം ഇത് യഥാക്രമം 8, 150 എന്നിങ്ങനെയായിരുന്നു. മാർച്ച് 17 വരെ, ചൈനയിൽ ആകെ സ്ഥിരീകരിച്ചത് 126,234 കേസുകൾ ആണ്. ഇതിൽ പ്രാദേശികവും പുറത്ത് നിന്ന് വരുന്നവയും ഉൾപ്പെടുന്നു. പുതിയ മരണങ്ങളൊന്നും ഉണ്ടായില്ല, മരണസംഖ്യ മാറ്റമില്ലാതെ 4,636 ൽ നിൽക്കുകയാണ്.

covd

അതേ സമയം രാജ്യത്ത് ഡൈനാമിക് ക്ലിയറൻസ് നയം ഉപേക്ഷിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വ്യാഴാഴ്ച സൂചന നൽകി. പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതൽ ഫലപ്രദമായ നടപടികൾ തയ്യാറാക്കുമെന്നും സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ന ഗരങ്ങളിൽ ലോക്ഡൗണുകളും കൂടുതൽ നിയന്ത്രണങ്ങളും ഇതിനോടകം വീണ്ടും തിരികെ കൊണ്ടുവന്നു വഴിഞ്ഞു.

ചൈനക്ക് പുറമെ മറ്റ് രാജ്യങ്ങളിലും കോവിഡ് ഉയരുന്നതായി റിപ്പോർട്ട് ഉണ്ട്. ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമ്മനി, ഓസ്ട്രീയ, ഇറ്റലി എന്നിവയാണ് കോവിഡ് കേസുകൾ ഉയരുന്ന മറ്റ് രാജ്യങ്ങൾ. ദക്ഷിമ കൊറിയയിൽ ഒരു ലക്ഷത്തിന് മുകളിൽ കേസുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി അവസാനത്തോടെയാണ് ഇവിടെ കോവിഡ് വീണ്ടും വർദ്ധിച്ചത്. അതേസമയം കോവിഡിന്റെ പുതിയ വകഭേദം ബിഎ.2 യൂറോപ്പിന്റെ ചിലയിടങ്ങളിൽ രൂപം കൊണ്ടിട്ടുണ്ട്. പ്രധാനമായും ജർമ്മനിയിലും ഓസ്ട്രിയയിലും ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+