കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു? ഗുരുതരമായ കേസുകള്‍ താഴേക്ക്, കണക്കുകള്‍ തെറ്റെന്ന് വാദം

ചൈനയില്‍ കൊവിഡ് കേസുകളുടെ വന്‍ കുതിപ്പിന് ശേഷം കേസുകള്‍ താഴേക്ക് വരുന്നു. ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്

Google Oneindia Malayalam News
china covid

ബെയ്ജിങ്: ചൈനയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി അധികൃതര്‍. കൊവിഡ് പ്രതിരോധ വിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായി രോഗം ബാധിച്ചവരുടെ കേസുകളില്‍ 72 ശതമാനത്തോളം കുറവുണ്ടായതായി ചൈനീസ് അധികൃതര്‍ പറയുന്നു.

നേരത്തെ ഇത് പീക്കില്‍ എത്തിയിരുന്നു. ആശുപത്രികളാകെ നിറഞ്ഞുകവിഞ്ഞിരുന്നു. പലര്‍ക്കും ചികിത്സ പോലും ലഭ്യമാക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു.

coronavirus china

അതേസമയം ആശുപത്രിയിലേക്ക് വരുന്ന കേസുകളും, അഡ്മിറ്റുകളും 79 ശതമാനത്തോളം താഴേക്ക് വന്നിട്ടുണ്ട്. ഇത് ഏറ്റവും കടുത്ത രീതിയില്‍ വന്ന ശേഷമാണ് കുറഞ്ഞത്. ഇത്രയൊക്കെയാണെങ്കിലും ചൈന നല്‍കുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്ന് പരക്കെ പരാതിയുണ്ട്.

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച്, കൊവിഡ് കേസുകള്‍ മറ്റ് മരണകാരണവുമായി ബന്ധിപ്പിച്ചാണ് ചൈന ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.ചൈനയിലെ 1.4 ബില്യണ്‍ ജനങ്ങളില്‍ 80 ശതമാനം പേര്‍ക്ക് വാരാന്ത്യത്തോടെ കൊവിഡ് ബാധിക്കപ്പെട്ടതാണെന്ന് നേരത്തെ പ്രമുഖ ഡോക്ടര്‍ പറഞ്ഞിരുന്നു.

അതേസമയം ചൈനീസ് ജനതയ്ക്ക് ലഭിച്ചിട്ടുള്ള വാക്‌സിനേഷന്റെ പ്രതിരോധ ശേഷി കുറവായത് കൊണ്ട് രോഗം ബാധിക്കപ്പെട്ടവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയും കൂടുതലാണ്. ഫൈസറിന്റെ വാക്‌സിന്‍ അടക്കം ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മാസത്തോളം ചൈനയ്ക്ക് നിര്‍ണായകമാണ്. കൊവിഡ് തിരിച്ചുവരുമോ എന്നാണ് നിരീക്ഷിക്കുക.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

ഡിസംബറിലാണ് യാതൊരു അറിയിപ്പുമില്ലാതെ, ഒറ്റയടിക്ക് സീറോ കൊവിഡ് പോളിസി ചൈന പിന്‍വലിച്ചത്. മൂന്ന് വര്‍ഷത്തോളം നീണ്ട കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കിയതിന് പിന്നാലെയായിരുന്നു ഈ നടപടി.

ഇതിന് പിന്നാലെ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയായിരുന്നു. അതേസമയം ചൈന കൊവിഡ് പീക്ക് അവസാനിച്ചുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആഗോള വിദഗ്ധര്‍ പുതിയൊരു തരംഗം മുന്നിലുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഗ്രാമീണ മേഖലയിലാണ് ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നത്. ഇവിടെ കൊവിഡിനെ നേരിടാനുള്ള സൗകര്യങ്ങള്‍ കുറവാണ്.

ചൈനീസ് പുതുവത്സരം പ്രമാണിച്ച് നിരവധി ആളുകള്‍ കുടുംബത്തോടൊപ്പം ചേരാനായി യാത്ര ചെയ്യുന്നുണ്ട്. ഇത് രോഗം പടരാനുള്ള സാധ്യതയായിട്ടാണ് അന്താരാഷ്ട്ര വിദഗ്ധര്‍ പറയുന്നത്.

ജനുവരി നാലിന് ഗുരുതരമായി രോഗം ബാധിച്ചവരുടെ എണ്ണം 1,28000 ആയി ഉയര്‍ന്നുവെന്ന് ചൈന പറയുന്നു. ജനുവരി 23ന് അത് 36000 കേസുകളായികുറഞ്ഞിരിക്കുകയാണ്. നിത്യേന 4273 മരണം ആശുപത്രിയില്‍ ഇതേ കാലയളവില്‍ ചൈനയില്‍ രേഖപ്പെടുത്തിയിരുന്നു.

അത് 896 ആയി കുറച്ചു. ക്ലിനിക്കുകളിലേക്ക് എത്തുന്ന കേസുകള്‍ 2.867 മില്യണായിരുന്നു. ഇത് 1,10000 കേസുകളായി കുറഞ്ഞു. ഈ കണക്കുകള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് ആരോപണം. വീടുകളില്‍ മരിച്ചവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പല ഡോക്ടര്‍മാരോടും മരണകാരണം കൊവിഡ് ആണെന്ന് രേഖപ്പെടുത്താതിരിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

English summary
covid cases in china is declining says authorities but experts on doubt and hints undercounting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X