Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ; അറിയാം

ഖത്തർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ; അറിയാം

ദോഹ: ഖത്തറിൽ വീണ്ടും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ. സ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ഒത്തു കൂടൽ, യാത്രകൾ എല്ലാറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് നൂറു ശതമാനം ശേഷിയിൽ പൊതു, സ്വകാര്യ മേഖലയിലെ ഓഫീസുകൾക്ക് പ്രവർത്തിക്കാം. ബിസിനസ് യോഗങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർ മാത്രം പങ്കെടുക്കാൻ സാധിക്കും.

എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ട്. സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 27 വരെ ഓൺലൈൻ പഠനം.

1

സ്‌പെഷൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒരു ക്ലാസിൽ പരമാവധി 5 കുട്ടികൾ. എല്ലാ പരിശീലകരും വാക്‌സിൻ എടുത്തവരാകണം. സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്ക് 50 ശതമാനം ശേഷിയിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമായി പഠനം നടത്താം. വിദ്യാർഥികളും അധ്യാപകരും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം. എന്നാൽ, നഴ്‌സറികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും രണ്ടു ഡോസ് വാക്‌സീൻ എടുത്തവരാകണം എന്ന നിർദ്ദേശം ഉണ്ട്.

2

രാജ്യത്ത് ഒത്തു കൂടലിനും നിയന്ത്രണം ഉണ്ട്. പുറം വേദികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 15 പേർക്കും അകം വേദികളിൽ 10 പേർക്കും ഒത്തുകൂടാം. എന്നാൽ, ഒരേ വീട്ടിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല. ഹോട്ടലുകളിലും സ്വതന്ത്ര വിവാഹ ഹാളുകളിലും മാത്രമേ വിവാഹ പാർട്ടികൾ നടത്താൻ പാടുള്ളു. ഇൻഡോർ വേദികളിൽ വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയ പരമാവധി 40 പേർക്കും ഔട്ട്‌ഡോർ പാർട്ടികളിൽ പരമാവധി 80 പേർക്കും മാത്രമേ പ്രവേശനമുള്ളു.

3

അതേസമയം, യു എ ഇ യില്‍ ഇന്ന് 2,655 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1034 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

4

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,572 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,82,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,52,120 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,173 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 28,573 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

3

എന്നാൽ, സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് തുടരുന്നു. ഒറ്റദിവസം രാജ്യത്താകെ 3,575 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നിലവിൽ രോഗബാധിതരിൽ 817 പേർ സുഖം പ്രാപിച്ചു രണ്ടുപേർ കൂടി മരിച്ചു രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,72,225 ഉം രോഗമുക്തരുടെ എണ്ണം 5,44,978 ഉം ആയി. ആകെ മരണസംഖ്യ 8,890 ആയി.

Recommended Video

cmsvideo
    Karnataka extended weekend curfew | Oneindia Malayalam
    6

    നിലവിൽ 18,357 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 117 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്. പുതിതായി റിയാദിൽ 985 ഉം ജിദ്ദയിൽ 829 ഉം മക്കയിൽ 393 ഉം മദീനയിൽ 118 ഉം ഹുഫൂഫിൽ 105 ഉം ദമ്മാമിൽ 98 ഉം പേർക്ക് രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,22,39,228 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,91,637 ആദ്യ ഡോസും 2,33,05,219 രണ്ടാം ഡോസും 38,42,372 ബൂസ്റ്റർ ഡോസുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+