കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് പടരുന്നു, ഞെട്ടി ദക്ഷിണാഫ്രിക്ക, ഒമൈക്രോണ്‍ ഭീതി

Google Oneindia Malayalam News

ഡര്‍ബന്‍: ഒമൈക്രോണ്‍ ഭീതിക്കിടെ ദക്ഷിണാഫ്രിക്കയില്‍ ആശങ്കയായി കുട്ടികള്‍ക്ക് കൊവിഡ് വരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നത് വ്യാപകമായി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഒമൈക്രോണ്‍ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച്ച മാത്രം 16055 കൊവിഡ് രോഗികളാണ് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 25 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇങ്ങനെ വലിയൊരു പ്രതിസന്ധിയെയാണ് ദക്ഷിണാഫ്രിക്ക നേരിടുന്നത്. മുമ്പ് കുട്ടികളെ കൊവിഡ് അധികം ബാധിച്ചിരുന്നില്ല. ആശുപത്രിയിലേക്ക് അധികം പോസിറ്റീവ് കേസുകളും വന്നിരുന്നില്ല. എന്നാല്‍ മൂന്നാം തരംഗത്തില്‍ അത് സംഭവിച്ചുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ വിദഗ്ധര്‍ പറയുന്നത്.

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരിതൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരി

1

മൂന്നാം തരംഗത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലും പതിനഞ്ചിനും 19നും ഇടയില്‍ വരുന്ന കൗമാരക്കാര്‍ക്കുമാണ് കൂടുതലും കൊവിഡ് ബാധിച്ചത്. നാലാം തരംഗത്തില്‍ അത് വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും വന്‍ തോതില്‍ രോഗം വരുന്നത് വര്‍ധിക്കുകയാണ്. പക്ഷേ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ രോഗം വര്‍ധിക്കുന്നത് പതിവില്‍ കവിഞ്ഞാണ് കുതിക്കുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് ദേശീയ ആരോഗ്യ. ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ വാസില ജാസത്ത് പറയുന്നു. അതേസമയം ഇത് മറ്റുള്ളവരെ അപേക്ഷിച്ച് കുറവ് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ഇപ്പോഴും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൂടുതലായും കൊവിഡ് ബാധിക്കുന്നത്.

അതേസമയം പ്രായമായവര്‍ കഴിഞ്ഞാല്‍ അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുന്നതാണ് കൂടുതല്‍. മുമ്പ് കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കേസുകള്‍. എന്നാല്‍ എന്താണ് ഇപ്പോഴത്തെ ഈ പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മിഷേല്‍ ഗ്രൂം പറയുന്നു. ഇത് പുതിയ തരംഗത്തിന്റെ തുടക്കം മാത്രമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കൂടുതലായി നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനെ നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ട്. ഒപ്പം കൂടുതല്‍ ആശുപത്രി സൗകര്യവും ഒരുക്കേണ്ടതുണ്ടെന്നും ഗ്രൂം പറഞ്ഞു.

ഗ്വാട്ടെങ് പ്രവിശ്യയാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വിദഗ്ധന്‍ എന്‍ടസാകിസി മാലുലെകെയും ആശങ്ക പറയുന്നുണ്ട്. ഗ്വാട്ടെങ് മേഖലയില്‍ നിത്യേന 80 ശതമാനത്തോളം രോഗികളാണ് വരുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല ഗര്‍ഭിണികളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ഒന്‍പതില്‍ ഏഴ് പ്രവിശ്യകളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ജോ പാഹല പറഞ്ഞു. ഫ്രീസ്റ്റേറ്റും നോര്‍ത്തേണ്‍ കേപ്പും മാത്രമാണ് നിലവില്‍ കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്നത്. ഇവിടെയും അഞ്ച് ശതമാനത്തോളം പോസിറ്റിവിറ്റി നിരക്കുണ്ട്.

വാക്‌സിന്‍ എടുത്തവരില്‍ വളരെ കുറഞ്ഞ ലക്ഷ്ണങ്ങളാണ് കാണിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പാഹല പറഞ്ഞു. ചെറിയ ജലദോഷം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത് വയസ്സിന് താഴെയുള്ള യുവാക്കളാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതില്‍ കൂടുതലും. ഇവരാരും ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല. ഗ്വാട്ടെങ് പ്രവിശ്യയിലും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നു. അതേസമയം ചെറിയ തരത്തിലുള്ള രോഗലക്ഷണം കാണിച്ചാല്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ഐസൊലേഷനില്‍ പോകണം. ഇത് വിദഗ്ധരുടെ വലിയ ക്ഷാമം ദക്ഷിണാഫ്രിക്കയില്‍ ഉണ്ടാക്കുമെന്നാണ് ഭയപ്പെടുന്നത്.

38 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമാണ് അവസാനമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എത്രത്തോളം അപകടകാരിയാണ് ഒമൈക്രോണെന്ന് കണ്ടെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വാക്‌സിനുകള്‍ ഫലപ്രദമാണോ എന്നും ആഴ്ച്ചകള്‍ കഴിഞ്ഞേ പറയാനാവൂ. യൂറോപ്പില്‍ അടുത്ത കുറച്ച് മാസത്തേക്ക് വരുന്ന രോഗികളില്‍ പകുതി ഒമൈക്രോണ്‍ കാരണമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റവുമായി കോണ്‍ഗ്രസ്, ലക്ഷ്യം പാട്ടീദാര്‍ വോട്ട്ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റവുമായി കോണ്‍ഗ്രസ്, ലക്ഷ്യം പാട്ടീദാര്‍ വോട്ട്

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
covid cases increasing in children who were among under 5, south africa facing healh crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X