കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കുത്തനെ ഉയരുന്നു; വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

Google Oneindia Malayalam News

കുവൈറ്റ്; രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേർപ്പെടുത്തി കുവൈത്ത്. ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവർത്തകരേയും ഗാർഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

kuwait

കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ
ഹെൽത്ത് ക്ലബ്ബുകൾ, റിസോർട്ടുകൾ, ബ്യൂട്ടി സലൂണുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവ ഒരു മാസത്തേക്ക് പൂർണ്ണമായും അടയ്ക്കാനും അധികൃതർ തീരുമാനിച്ചു. റസ്റ്റോറന്റുകള്‍ രാത്രി 8.00 മുതല്‍ പുലര്‍ച്ചെ 5.00 വരെ അടച്ചിടണമെങ്കിലും ഭക്ഷണവിതരണം അനുവദനീയമാണ്. ഫാര്‍മസികള്‍ക്കും ഇളവ് നല്കിയിട്ടുണ്ട്. അതേസമയം ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കുമുള്ള ഹാളുകളും ടെന്‍റുകളും പൂര്‍ണ്ണമായും അടച്ചിടും.

ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കുവൈത്തിലെത്തുന്ന യാത്രക്കാർ സ്വന്തം ചെലവിൽ രണ്ടാഴ്ചത്തേക്ക് ക്വാറന്‍റൈനില്‍ കഴിയണം.ബുധനാഴ്ച രാജ്യത്ത് 756 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 557 പേര്‍ക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. കൊവിഡ് ആരംഭിച്ചതുമുതലുള്ള ആകെ രോഗബാധിതരുടെ എണ്ണം 167,410 ആണ്. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 159,543 പേര്‍ സുഖം പ്രാപിച്ചിട്ടുമുണ്ട്.

ഇതിനിടെ, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച
ഓ​ക്സ്ഫോഡ് -ആസ്ട്രസെനക്ക വാക്‌സിന്‍ കുവൈറ്റിലെത്തി. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് വാക്സിന്‍റെ രണ്ടു ലക്ഷം ഡോസ് കുവൈറ്റിലെത്തിയത്. നേരത്തെ, ഈ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കുവൈറ്റ് അനുമതി നല്കിയിരുന്നു.

എയ്റോ ഇന്ത്യ 2021; പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ,ഒപ്പം തേജസ് യുദ്ധവിമാനങ്ങളുംഎയ്റോ ഇന്ത്യ 2021; പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ,ഒപ്പം തേജസ് യുദ്ധവിമാനങ്ങളും

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

ജോസ് കടുത്തുരുത്തിയിലേക്ക് പേടിച്ചോടി വരുമെന്ന് കരുതുന്നില്ല; വന്നാലും ആശങ്കയില്ലെന്ന് മോൻസ് ജോസഫ്ജോസ് കടുത്തുരുത്തിയിലേക്ക് പേടിച്ചോടി വരുമെന്ന് കരുതുന്നില്ല; വന്നാലും ആശങ്കയില്ലെന്ന് മോൻസ് ജോസഫ്

'ചെത്തുകാരന്റെ മകൻ' പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ'ചെത്തുകാരന്റെ മകൻ' പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ

English summary
covid cases; Kuwait bans foreigners for two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X