• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ,ബീച്ചുകളും പാർക്കുകളും അടയ്ക്കും

മസ്കറ്റ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും ബീച്ചുകളും പൊതു പാർക്കുകളും ഫെബ്രുവരി 11 മുതൽ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ, വിന്റർ ക്യാമ്പുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ എല്ലാത്തരം ഒത്തുചേരലുകള്‍ക്കും വിലക്ക് ബാധകമാണ്. വീടിനുള്ളിലും പുറത്തുമുള്ള കുടംബസംഗമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.

പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഷോപ്പിംഗ് സെന്‍റുകള്‍, റെസ്റ്റോറന്‍റുകൾ, കോഫി ഷോപ്പുകൾ, ഇൻഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയിലെ സർവീസ് ഹാളുകളിൽ പ്രവേശനം 50 ശതമാനം ആയി കുറച്ചു. ഫെബ്രുവരി 12 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണിത്.

കര അതിര്‍ത്തികള്‍ അട‌ച്ചിടുവാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍

ഫെബ്രുവരി 21 രാവിലെ 12 മണി വരെ രാജ്യത്തിനു പുറത്തുള്ള ഒമാനി പൗരന്മാർക്ക് കര അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് മടങ്ങാൻ അനുവാദമുണ്ട്. അതിനുശേഷം പിന്നീട് അറിയിപ്പുണ്ടാകുന്നതു വരെ കര അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുവാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്ന എല്ലാ പൗരന്മാരും സ്വന്തം ചിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കണം. കര-വ്യോമ കപ്പല്‍ മാര്‍ഗ്ഗങ്ങള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും സ്വന്തം ചിലവിലായിരിക്കണം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതെന്നും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

നോർത്ത് അൽ ഷാർഖിയ ഗവർണറേറ്റിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ഫെബ്രുവരി 12 മുതല്‍ 14 ദിവസത്തേയ്ക്ക് വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ അട‌ച്ചിടും. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് ഒഴിവുണ്ട്.

മുൻകരുതൽ നടപടികൾ പാലിക്കാത്ത ഏതൊരു സ്ഥാപനവും അടച്ചുപൂട്ടുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

വൈറസ് വ്യാപനത്തിന്റെ ആഘാതവും കേസുകളുടെ എണ്ണവും കുറയ്ക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

cmsvideo
  Dr Manoj Vellanad about his vaccine experience

  രാജ്യത്ത് പ്രഖ്യാപിച്ച മുന്‍കരുകല്‍ നടപടികള്‍ പാലിക്കാത്തത് , ക്വാറന്‍റൈന്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനം, സാമൂഹിക കൂടിച്ചേരലുകള്‍, മാസ്കുകള്‍ ഉപയോഗിക്കാത്തത് തുടങ്ങിയവയാണ് പെട്ടന്ന് കേസുകള്‍ വര്‍ധിച്ചതിന് കാരണമായതെന്നും കമ്മിററി ചൂണ്ടിക്കാട്ടി.

  പ്രാർത്ഥനക്കെത്തിയവർക്ക് കൊവിഡ്: സൌദിയിൽ കൂടുതൽ പള്ളികൾ അടച്ചിട്ടു, നിയന്ത്രണങ്ങൾ ഉയർത്തി

  'എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല'

  മൂന്ന് വര്‍ഷത്തെ ജയില്‍വാസം; സൗദി അറേബ്യയില്‍ ആക്ടിവിസ്റ്റിന് മോചനം, രാജ്യം വിട്ടുപോകാനാകില്ല

  English summary
  Covid cases rose sharply; Oman tightens restrictions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X