കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലേക്ക് വരാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട, നിബന്ധനകള്‍ എടുത്തുമാറ്റി!!

Google Oneindia Malayalam News

മസ്‌കത്ത്: ഒമാനിലേക്ക് ഇനി വരാന്‍ കോവിഡ് പരിശോധന വേണ്ടതില്ല. നേരത്തെ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒമാനിലേക്ക് വരാന്‍ സാധിക്കിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അല്‍ സഇദി പറഞ്ഞു. കോവിഡ് പരിശോധനാ ഫലം നല്‍കിയാല്‍ മാത്രമേ യാത്ര അനുവദിക്കൂവെന്ന നിബന്ധന ചില വിമാനക്കമ്പനികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്താവളത്തില്‍ പരിശോധന തുടരും.

1

അതേസമയം യാത്രക്കാരുടെ കൈവശം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ കരമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പിസിആര്‍ നിര്‍ബന്ധമാണ്. പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗബാധ വളരെ കുറഞ്ഞിരിക്കുകയാണ്. പക്ഷേ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

നേരത്തെ ഒമാനില്‍ നിന്ന് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയപ്പ് കുറയുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത്തവണ പണമിടപാട്. പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണം അയക്കുന്നത് ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ തുകയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. ഇതിനെ കുറിച്ച് ഒമാന്റെ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

2019ല്‍ 3.512 ശതകോടി ഒമാനി റിയാലാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത്. ഇത് ഒമാന്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണിത്. 2014 മുതലാണ് വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ കുറവ് വരാന്‍ തുടങ്ങിയത്. 2018ല്‍ 3.829 ദശലക്ഷം കോടി ഒമാനി റിയാലായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2016ല്‍ ഇത് 3.961 ശതകോടിയായിരുന്നു. അവിടുന്ന് ഇങ്ങോട്ട് പലവട്ടം തുക കുറയുന്നതാണ് കണ്ടത്.

English summary
covid check up not required to come to oman says foreign minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X