കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുങ്ങി അമേരിക്ക, ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് 5 ലക്ഷം പേർക്ക്, പതാക പകുതി താഴ്ത്തി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകമഹായുദ്ധങ്ങളേക്കാള്‍ കൂടുതല്‍ ജീവനുകള്‍ കൊവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ട ഞെട്ടലില്‍ അമേരിക്ക. അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നവരുടെ എണ്ണം 5 ലക്ഷം കടന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച കൊവിഡ് മഹാമാരി അമേരിക്കയില്‍ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്തതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് രാജ്യം കഴിഞ്ഞ ദിവസം ആദരവ് അര്‍പ്പിച്ചു. മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് വൈറ്റ് ഹൗസില്‍ മെഴുകുതിരി കത്തിച്ചു. പ്രസിഡണ്ട് ജോ ബൈഡന്‍, വൈസ് പ്രസിഡണ്ട് കമല ഹാരിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎസ് ഫെഡറല്‍ ബില്‍ഡിംഗ്‌സിലെ പതാകകള്‍ മരിച്ചവരോടുളള ആദര സൂചകമായി അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടാന്‍ ജോ ബൈഡന്‍ ഉത്തരവിട്ടു.

us

ഈ മരണക്കണക്ക് ഹൃദയം തകര്‍ക്കുന്നതാണെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. കൊവിഡിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ അമേരിക്കന്‍ ജനതയോട് ബൈഡന്‍ ആഹ്വാനം ചെയ്തു. നമുക്ക് നഷ്ടപ്പെട്ടവരെ മനസ്സില്‍ സൂക്ഷിക്കാനും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ജോ ബൈഡന്‍ പറഞ്ഞു. എല്ലാവരും ജാഗ്രതയോടെ ഇരിക്കാനും സാമൂഹ്യ അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും വാകിസ്ന്‍ സ്വീകരിക്കാനും അമേരിക്കന്‍ പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

അമേരിക്കയിലെ കൊവിഡ് മരണ നിരക്ക് ലോകത്തെ മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്. ലോകത്ത് ഏറ്റവും ഗുരുതരമായി കൊവിഡ് ബാധിച്ചിരിക്കുന്ന രാജ്യം അമേരിക്കയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് രാജ്യം ഇതിനകം കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. ശൈത്യകാലത്ത് വര്‍ധിച്ച കൊവിഡ് നിരക്കുകള്‍ ഇപ്പോള്‍ താരതമ്യേനെ രാജ്യത്ത് കുറഞ്ഞ് വരികയുമാണ്.

Recommended Video

cmsvideo
New mutant strain virus in india

English summary
Covid death cases in America crosses more than five lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X