കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 ലക്ഷം കടന്ന് കൊവിഡ് മരണങ്ങള്‍; മുന്‍പില്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: കോവിഡ് മഹാമാരി മൂലം ലോകത്ത് ഇതുവരെ ജീവന്‍ നഷ്ടമായത് 40 ലക്ഷ്യം പേര്‍ക്ക്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രണ്ടാം കോവിഡ് തരംഗത്തിന്‍റെ പിടിയില്‍ നിന്നും മോചിതരായിട്ടില്ലാത്ത സാഹചര്യത്തില്‍ മരണ നിരക്ക് ഇനിയും ഉയരുമോയെന്ന ആശങ്ക ശക്തമാണ്. അമേരിക്കൻ ഐക്യനാടുകൾ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറഞ്ഞുവെങ്കിലും, ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം ഇപ്പോഴും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടുമായി 20 ലക്ഷം കോവിഡ് മരണങ്ങളാണ് ഉണ്ടായത് എന്നാല്‍ അടുത്ത 20 ലക്ഷം മരണം ഉണ്ടാവാന്‍ കേവലം 166 ദിവസമാണ് എടുത്തതെന്നാണ് റോയിട്ടേഴ്സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം മരണങ്ങളുടെ പകുതിയും അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്, ജിബ്രാൾട്ടർ എന്നീ രാജ്യങ്ങളിലാണ് മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്.

coronavirus

ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ മാർച്ച് മുതൽ കോവിഡ് സാഹചര്യം അതിരൂക്ഷമാവാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഓരോ പുതിയ 100 കേസുകളില്‍ ‌43 എണ്ണവും ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് റോയിട്ടേഴ്സിന്‍റെ വിശകലനത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ ശരാശരി മരണങ്ങൾ റിപ്പോർട്ട് ചെയ്തഒമ്പത് രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.

ബൊളീവിയ, ചിലി, ഉറുഗ്വേ എന്നിവിടങ്ങളിലെ ആശുപത്രികൾ 25 നും 40 നും ഇടയിൽ പ്രായമുള്ള കോവിഡ് രോഗികളെ കൂടുതലായി കാണുന്നുവെന്നും ബ്രസീലിലെ സാവോ പോളോയിൽ, തീവ്രപരിചരണ വിഭാഗങ്ങളിലെ 80% ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ദിവസത്തെ ശരാശരിയിൽ ഓരോ ദിവസവും ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയും ബ്രസീലുമാണ്.

Recommended Video

cmsvideo
Third wave of pandemic starts in India within one month

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

ഇരുരാജ്യങ്ങള്‍ ശവസംസ്കാരം നടത്തുന്നതിന്‍റെ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പലിയടത്തും നിലവിലെ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം മരണങ്ങള്‍ രണ്ടാം തരംഗത്തിലുണ്ടായി. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും മരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഈ പ്രതിസന്ധി ഇപ്പോഴും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. റോയിട്ടേഴ്സ് വിശകലനപ്രകാരം ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ മൂന്ന് മരണങ്ങളിൽ ഒന്ന് ഇന്ത്യയില്‍ നിന്നുമാണ്. അതേസമയം തന്നെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത് മൂലം യഥാര്‍ത്ഥ മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാള്‍ വളരേയേറെ ഉയര്‍ന്ന് നില്‍കുന്നമെന്ന വിലയിരുത്തലുമുണ്ട്.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

English summary
covid death exceeds Rs 40 lakh; Leading countries including India and the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X