കൊവിഡ് കുറഞ്ഞു; നിയന്ത്രണത്തിൽ അയവ്; തിരക്കേറി യുഎഇ
അബുദാബി: യുഎഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്കേറുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതാണ് കാരണം ആയത്. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ വിമാന നിരക്കിലും വർധനയുണ്ട്. ഇതോടെ, തൊഴിലന്വേഷകരുടെ ഒഴുക്കും കൂടും.
ഇളവ് പ്രാബല്യത്തിലായ ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ വീസ കേന്ദ്രങ്ങളിൽ അപേക്ഷകളിൽ വൻ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. സന്ദർശന വീസയ്ക്കായി സമീപിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ട്. യാത്രാ നിയന്ത്രണം മൂലം വർഷങ്ങളായി നാട്ടിൽ പോകാതിരുന്ന മലയാളികൾ പലരും സന്ദർശക വീസയിൽ കുടുംബത്തെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.

മാർച്ചിൽ വാർഷിക പരീക്ഷ കഴിഞ്ഞ് നാട്ടിൽ സ്കൂളുകൾ അടയ്ക്കുന്നതോടെ യുഎഇയിലേക്ക് കൂടുതൽ മലയാളി കുടുംബങ്ങളെത്തും. യുഎഇയിൽ 1-9 ക്ലാസ് വിദ്യാർഥികളുടെ വാർഷിക പരീക്ഷ ഈ മാസം 15ന് തീർന്ന് ഏപ്രിലിൽ പുതിയ അധ്യയനം തുടങ്ങുന്നതിന് മുൻപ് 2 ആഴ്ചത്തെ ഇടവേളയുണ്ട്.
അതിനാൽ നാട്ടിലേക്കു പോകുന്ന കുടുംബങ്ങളുടെ എണ്ണവും കൂടും. ഇത് യുഎഇ-കേരള സെക്ടറിൽ തിരക്കും കൂട്ടാൻ ഇടയാക്കും.അതേസമയം, നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യ- യുഎഇ വിമാന ടിക്കറ്റ് നിരക്ക് 2000 മുതൽ 5000 രൂപ വരെ വർധിച്ചു. കേരളത്തിലെ ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications