കൊവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് 41 മില്യൺ ഡോളർ അധിക സഹായവുമായി യുഎസ്
ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായവുമായി യുഎസ്. മഹാമാരിയെ നേരിടാൻ 41 മില്യൺ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നൽകിയത്.ഇതോടെ ഇന്ത്യയ്ക്കുള്ള യുഎസ് സഹായം 200 മില്യൺ ഡോളറിലധികമായി.

അമേരിക്കയ്ക്ക് പിന്തുണ നൽകേണ്ട സമയത്ത് ഇന്ത്യ തങ്ങൾക്കൊപ്പം നിന്നു. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിൽ ഇപ്പോൾ അമേരിക്ക ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു,യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി.യുഎസ്‌ഐഡിയുടെ സഹായം കോവിഡ് പരിശോധന, മഹാമാരി സംബന്ധമായ മാനസികാരോഗ്യ സേവനങ്ങൾ, ഒറ്റപ്പെട്ട മേഖലകളിൽ സഹായമെത്തിക്കുന്നതിനുമെല്ലാം ഉപകരിക്കുമെന്നും അധികൃതർ പ്രതികരിച്ചു.
ആരോഗ്യസംരക്ഷണ വിതരണ ശൃംഖലകളും ഇലക്ട്രോണിക് ആരോഗ്യ വിവര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും വാക്സിനേഷൻ നടപടികളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയുമായി പങ്കാളിത്തം തുടരുമെന്നും യുഎസ്‌ഐഐഡി വ്യക്തമാക്കി .
കൊവിഡ് മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെ യുഎസ്‌ഐഐഡി 200 മില്യൺ യുഎസ് ഡോളറിലധികം ഇന്ത്യയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി 214,000 ത്തിലധികം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് പരിശിലീനം നൽകുന്നതിനായി 50 മില്യൺ യുഎസ് ഡോളറിലധികം അടിയന്തര വിതരണം ഉൾപ്പെടെയാണിത്.












Click it and Unblock the Notifications