കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്; 19 ബില്യണ്‍ ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കനത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കെ രാജ്യത്തെ കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 19 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായമാണ് ട്രംപ് കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ചത്. വലിയ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ കരകയറ്റാന്‍ ട്രംപിന്‍റെ പ്രഖ്യാപനം സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടാണ് ധനസഹായം നല്‍കുയെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

'57 മിനിറ്റില്‍ രാഹുല്‍ ആ വാക്ക് ഉപയോഗിച്ചത് 34 തവണ'; ഇതെന്ത് തന്ത്രം, പരിഹാസവുമായി ബിജെപി'57 മിനിറ്റില്‍ രാഹുല്‍ ആ വാക്ക് ഉപയോഗിച്ചത് 34 തവണ'; ഇതെന്ത് തന്ത്രം, പരിഹാസവുമായി ബിജെപി

കോവിഡിന്‍റെ വ്യാപനം തടയുന്നതിനായി പല നഗരങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നതെന്ന് സ്റ്റേറ്റ് കാര്‍ഷിക സെക്രട്ടറി സോണി പെര്‍ഡ്യൂ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാതായതോടെ കാര്‍ഷികോല്‍പന്നങ്ങള്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്. കര്‍ഷകര്‍ക്ക് വിളകള്‍ സ്വമേധയാ നശിപ്പിക്കേണ്ടി വന്നു. ക്ഷീരമേഖലയിലും വലിയ തിരിച്ചടിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

 donald-trump

സാമ്പത്തിക ലാഭം ലഭിക്കാത്തതിനു പുറമേ അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ നശിപ്പിച്ചുകളയുന്നത് ഹൃദയഭേദകമാണ്. അതിനാല്‍ കര്‍ഷകരില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങുകയും ഇവ പിന്നീട്ട് പിന്നീട് കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങള്ക്ക് വിതരണം ചെയ്യും. 3 ബില്ല്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്നും സോമി പെര്‍ഡ്യു വ്യക്തമാക്കി. നേരത്തെ രണ്ട് ലക്ഷം കോടിക്ക് മുകളിലുള്ള പ്രത്യേക സാമ്പത്തിക രക്ഷാ പാക്കേണ്ടി വിപണിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണ് നിലവിലെ പ്രഖ്യാപനം.

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 154726 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗബാധിതരുടെ എണ്ണം 2,261,397 ആയി. അമേരിക്കയില്‍ മാത്രം 7 ലക്ഷത്തിലേറെ വൈറസ് ബാധിതരാണ് ഉള്ളത്. 37175 മരണവും ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 2535 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 32165 പുതിയ കേസുകളും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രവാസികള്‍; 'അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയുമെല്ലാം കെട്ടിപൊക്കിയത്'പ്രവാസികള്‍; 'അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയുമെല്ലാം കെട്ടിപൊക്കിയത്'

 'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല 'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല

English summary
Covid: Donald trump announces 19 billion aid to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X