കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ രോഗികളുടെ എണ്ണം പത്തലക്ഷത്തിലേക്ക്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ രണ്ട് ലക്ഷം കടന്ന് കൊറോണ മരണം. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 203289 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായിരിക്കുന്നത്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോടും അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,265 ആണ്. ഇന്നലേയും രണ്ടായിരത്തിലേറെ മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം അവിടെ പത്ത് ലക്ഷത്തോട് അടുക്കുകയാണ്.

അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിലാണ് ഇരുപതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്ക- 54256, ഇറ്റലി- 26384, ഫ്രാന്‍സ്-22614, സ്പെയിന്‍-22902, യുകെ-20319 എന്നിങ്ങനയാണ് കണക്കുകള്‍. അമേരിക്ക കഴിഞ്ഞാല്‍ കൂടിയ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ബ്രിട്ടണിലാണ്. ഇന്നലെമാത്രം 813 മരണമാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതാതി അയ്യായിരത്തിന് അടുത്ത് ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

coronavirus9

ഇന്ത്യയില്‍ 24942 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 779 മരണവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 6817 ആയി. മരണം 300 കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പൊസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഗുജറാത്താണ്. സംസ്ഥാനത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി. അഹമ്മദാബാദില്‍ മാത്രം ഇത് 2003 ആണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്നലെ 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലുള്ള ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തര്‍ ഷാര്‍ജയില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 7 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

English summary
covid: global death toll passes 200000, us cases at 960651
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X