ചൈനയില്‍ ഭീതി പടര്‍ത്തി എക്സ്ബിബി കൊവിഡ് വേരിയന്റ്; ആഴ്ച്ചയില്‍ 65 മില്യണ്‍ കേസുകള്‍ വരെയെത്താം
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് കേസുകളില്‍ മുങ്ങി പല നഗരങ്ങളും. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തരംഗത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് ചൈന വീഴുമെന്നാണ് മുന്നറിയിപ്പ്. ആഴ്ച്ചയില്‍ 65 മില്യണ്‍ കേസുകളെങ്കിലും ഇനി അങ്ങോട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഒമിക്രോണ്‍ വേരിയന്റായ എക്‌സ്ബിബിയാണ് ചൈനയിലാകെ ഇപ്പോള്‍ ഭീതി പരത്തുന്നത്. ഏപ്രില്‍ മുതല്‍ പലരും കൊവിഡില്‍ വിറച്ച് നില്‍ക്കുകയാണ്. ഇതിനൊപ്പം ചൈനയുടെ സീറോ കൊവിഡ് പോളിസി പിന്‍വലിച്ചത് അടക്കം കേസുകള്‍ വ്യാപകമായി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ഈ ആഴ്ച്ച മുതല്‍ 40 മില്യണ്‍ വരെ കേസുകള്‍ എത്തി തുടങ്ങും. അതിന് ശേഷം 65 എന്ന തീവ്രമായ നിരക്കിലേക്ക് അത് നീങ്ങുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സീറോ കൊവിഡ് പോളിസി ചൈന നിര്‍ത്തലാക്കിയത്. അതിന് ശേഷമുള്ള ഏറ്റവും വലിയ കൊവിഡ് തരംഗമാണിത്.
കേസുകളുടെ എണ്ണം ആശുപത്രികള്‍ക്കെല്ലാം താങ്ങാവുന്നതിലും അപ്പുറമാണ്. മുമ്പത്തെ തരംഗത്തില്‍ ചൈനയില്‍ 37 മില്യണ്‍ കൊവിഡ് കേസുകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതായിരുന്നു പ്രതിദിന കേസകളില്‍ ഏറ്റവും വലിയ റെക്കോര്‍ഡ് ഇത്തവണ അതിനെ എല്ലാം മറികടക്കാനാണ് സാധ്യത.
ചൈനയില്‍ ജനങ്ങളാകെ പതറി നില്‍ക്കുകയാണ്. സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. വീട്ടില്‍ സാധനങ്ങള്‍ ശേഖരിച്ച് വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് ചൈനയിലെ ആരോഗ്യ മേഖല ഒന്നാകെ തകര്‍ന്നിരിക്കുകയാണ്.
ആശുപത്രികള്‍ക്കെല്ലാം താങ്ങാവുന്നതിലും അപ്പുറമാണ് കാര്യങ്ങളാണ്. ആശുപത്രികളില്‍ കിടക്കകള്‍ പോലും ഒഴിവില്ലാത്ത അവസ്ഥയിലാണ്. രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. മരുന്നുകളുടെ ക്ഷാമം ചൈനയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇത് മരണനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതാണ്. അതിവേഗം രോഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വേരിയന്റാണ് ഇപ്പോള്‍ ചൈനയിലുള്ളത്.
ഒമിക്രോണിന്റെ ഹൈബ്രിഡ് വേരിയന്റാണ് എക്‌സ്ബിബി. ബിഎ. 2.75, ബിജെ.1 സബ് വേരിയന്റ്‌സ് എന്നിവ ചേര്‍ന്നുള്ള വകഭേദമാണിത്. എക്‌സ്ബിബ്ബിക്ക് ഏഴോളം ജനിതകമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ പ്രതിരോധ സംവിധാനം എക്‌സ്ബിബിയെ വേരിയന്റിനെ തിരിച്ചറിയാന്‍ സമയമെടുക്കും. അതുകൊണ്ട് രോഗം തീവ്രതയില്‍ എത്തുമ്പോള്‍ മാത്രമേ ശരീരത്തിന് മനസ്സിലാക്കാന്‍ സാധിക്കൂ.
നമ്മുടെ പ്രതിരോധ കോശങ്ങളെ ശരിക്കും കബളിപ്പിക്കാന്‍ ഇതിന് സാധിക്കും. ഇതിലൂടെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ശരീര കോശങ്ങളില്‍ എളുപ്പത്തിലെത്താം. ഇതിലൂടെ എളുപ്പത്തില്‍ രോഗബാധിതനാവും. പുതിയ തരംഗങ്ങളെ അതീവ ജാഗ്രതയോടെ തന്നെ ചൈന നേരിടേണ്ടി വരും. പുതിയ കൊവിഡ് വാക്‌സിന്‍ അടക്കം ചൈന പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications