കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പിടിച്ചു കുലുക്കി; ഗള്‍ഫ് നേരിടാന്‍ പോവുന്നത് വലിയ പ്രതിസന്ധിയെ, തൊഴില്‍ നഷ്ടം രൂക്ഷമാവും

Google Oneindia Malayalam News

ദുബായ്: കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശങ്ക ഉണര്‍ത്തുകയാണ്. രാജ്യത്ത് പുതുതായി 5 മരണങ്ങളും 15 കൊറോണ കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചും. രാജ്യത്ത് ഇതുവരെ 34 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2385 ആണ്.

Recommended Video

cmsvideo
കൊറോണയിൽ ഗള്‍ഫ് നേരിടാന്‍ പോവുന്നത് വലിയ പ്രതിസന്ധി | Oneindia Malayalam

കുവൈത്തില്‍ 77 കൊറോണ കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ കൊറോണ ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് നാടുകളെങ്ങും നേരിടാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോവുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വലിയ തൊഴില്‍ നഷ്ടത്തിലേക്കായിരിക്കും ഈ പ്രതിസന്ധി കൊണ്ടുചെന്നെത്തിക്കുക.

എണ്ണയുടെ വില

എണ്ണയുടെ വില

മലായാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ തൊഴില്‍ ഇതിനോടകം തന്നെ ഭീഷണിയിലായിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ എണ്ണയുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഉപോഭോഗം ഗണ്യമായി കുറഞ്ഞതോടെ ബാരലിന് 35 ഡോളറിനാണ് (2674 ഇന്ത്യന്‍ രൂപ) അസംസ്കൃത എണ്ണയുടെ ഇപ്പോഴത്തെ വില്‍പ്പന.

എത്രത്തോളം

എത്രത്തോളം

എണ്ണ കയറ്റുമതിയിലെ വളര്‍ച്ചാ നിരക്കം ഈ വര്‍ഷം 2.4 ശതമാനത്തില്‍ നിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പരിഹാരമായി എണ്ണയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറി നില്‍ക്കാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നെണ്ടെങ്കില്‍ ഇത് എത്രത്തോളം ശ്വാശതമാവും എന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്.

ടൂറിസം മേഖലയിലും

ടൂറിസം മേഖലയിലും

നിര്‍മ്മാണ മേഖല ഉള്‍പ്പടെ എല്ലായിടത്തും സ്തംഭനാവസ്ഥ തുടരുകയാണ്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.

ഹജ്ജ്, ഉംറ

ഹജ്ജ്, ഉംറ

ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സൗദിയിലെത്തുന്നത്. ഉംറ തീര്‍ത്ഥാടനത്തിന് വലിക്ക് കള്‍പ്പിച്ചിട്ട് മാസം ഒന്നാവുന്നു. ഹജ്ജിന് ഏത് വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശരാശരി 17 ദശലക്ഷം പേരാണ് യുഎഇ യിലെത്തുന്ന സഞ്ചാരികൾ. കൊറോണയെ തുടര്‍ന്ന് ഇത് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

ആനുകൂല്യങ്ങള്‍

ആനുകൂല്യങ്ങള്‍

കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. ദുബായിലെ കമ്പനികള്‍ക്ക് ആറുമാസത്തെ വാടക ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും കമ്പനികളുടെ വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.

തൊഴില്‍ നഷ്ടം

തൊഴില്‍ നഷ്ടം

ഈ പ്രതിസന്ധികളുടേയെല്ലാം അവസാന ഫലം വലിയ തൊഴില്‍ നഷ്ടം ആയിരിക്കുമെന്നത് ഉറപ്പാണ്. സ്വദേശികൾക്കായി എല്ലാ രാജ്യങ്ങളിലും തൊഴിൽസുരക്ഷ ഉൾപ്പെടെയുള്ള ആശ്വാസനടപടികളുണ്ട്. നഷ്ടം കൂടുതലും പ്രവാസി തൊഴിലാളികള്‍ക്കായിരിക്കും. എങ്കിലും വരാനിരിക്കുന്ന മാസങ്ങളില്‍ പ്രതിസന്ധി നേരിടേണ്ടി വന്നാലും പതിയെ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ പിടിച്ചു നില്‍ക്കുന്നത്.

 ഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിച്ച് രാജ്യം; അണിചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിച്ച് രാജ്യം; അണിചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും

 'മോദിജിയോട് ആരും ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല,അല്ലെങ്കിൽ മോദിജിക്ക് ഞങ്ങളെ അറിയില്ലായിരിക്കും 'മോദിജിയോട് ആരും ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല,അല്ലെങ്കിൽ മോദിജിക്ക് ഞങ്ങളെ അറിയില്ലായിരിക്കും

English summary
covid: gulf may face huge crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X