
ഖത്തർ വീണ്ടും പുതുക്കുന്നു; പിസിആറും ക്വാറന്റീനും ഇല്ല; അറിയാം
ദോഹ: ഖത്തറിൽ യാത്രാ, പ്രവേശന, ക്വാറന്റീൻ എന്നിവയുടെ പുതിയ നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രാദേശിക സമയം വൈകിട്ട് 7.00 മുതലാണ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.
കൊവിഡ് പിസിആറും ക്വാറന്റീനും ഇല്ലാതെ പുതിയ പ്രവേശന നയമാണ് ഇത്.അതേസമയം, ഇന്ത്യയെ ഇന്നു മുതൽ ഖത്തറിന്റെ റെഡ് ഹെൽത്ത് മെഷേഴ്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിരിക്കുകയാണ്.
ഇനിമുതൽ, ഖത്തർ താമസാനുമതി രേഖയുള്ള പ്രവാസികൾക്ക് ഇന്ത്യയിൽ പോയി മടങ്ങാൻ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്ന് സുഖപ്പെട്ടവർക്കുമാണ് പുതിയ നിർദ്ദേശം ബാധകം ആകുന്നത്.

അതേസമയം, യാത്രയ്ക്ക് മുൻപുള്ള കോവിഡ് പിസിആർ പരിശോധന നടത്തേണ്ടതില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാക്സിനേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ കോവിഡ് മുക്തരായ രക്ഷിതാക്കൾക്കൊപ്പമാണ് ദോഹയിലേക്ക് വരുന്നതെങ്കിൽ അവർക്കും ഇതേ വ്യവസ്ഥകൾ ബാധകമാണ്. എന്നാൽ, ദോഹയിൽ മടങ്ങി എത്തി 24 മണിക്കൂറിനുള്ളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്.
സഫിയ ബീവിയ്ക്ക് ആശ്വാസം; മകന് സൗജന്യ ഭക്ഷണവും മരുന്നും കിട്ടും; ചികിത്സ മുടങ്ങില്ലെന്ന് വീണാ ജോര്‍ജ്

അതേസമയം, ആർപിസിയുള്ളവരിൽ കോവിഡ് വാക്സീൻ എടുക്കാത്തവർക്കും കോവിഡ് പിടിപെടാത്തവരും മറ്റൊരു നിർദ്ദേശം കൂടി മുന്നോട്ട് വെയ്ക്കുകയാണ്. ആ വിഭാഗത്തിൽ പെട്ട് യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം കാണിക്കണം. ഇതിന് പുറമെ, ദോഹയിൽ എത്തി 5 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ പാലിക്കണം.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള സന്ദർശകരിൽ രാജ്യത്തിന്റെ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവർക്കും പ്രവേശനം ഉണ്ടാകും. എന്നാൽ, ഇവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ദോഹയിലെത്തി ഒരു ദിവസം ഹോട്ടൽ ക്വാറന്റീനിലും കഴിയണം എന്നും വ്യവസ്ഥ ഉണ്ട്.
കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു; നെഞ്ച് വേദനയെന്ന് പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ

അതേസമയം, യുഎഇയില്‍ ഇന്ന് 605 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,571 പേരാണ് രോഗമുക്തരായത്.രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,17,532 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,79,973 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,34,041 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 43,631 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. എന്നാൽ, യുഎഇയില്‍ ഇന്നലെ 622 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന 1,665 പേരാണ് ഇന്നലെ രോഗമുക്തരായത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. 4,52,997 കൊവിഡ് പരിശോധനകളില്‍ നിന്നാണ് ഇന്നലെ പുതിയ രോഗികളെ കണ്ടെത്തിയിരുന്നത്. ഇന്നലെയുളള കണക്കുകള്‍ പ്രകാരം ആകെ 8,79,368 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,470 പേര് ഇതിനോടകം രോഗമുക്തരായി. ഇന്നലെയുളള കണക്കിൽ 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

എന്നാൽ, ഒമാനില്‍ 863 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,473 പേര് രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,68,677 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,82,244 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 96.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,244 പേര് കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.