Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; ഒമാനിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീൻ കര്‍ശനമാക്കി

മസ്കറ്റ്: തിങ്കളാഴ്ച മുതല്‍ ഒമാനിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ കര്‍ശനമാക്കി രാജ്യം. ഫെബ്രുവരി 15 തിങ്കഴാഴ്ട ഉച്ചയ്ക്ക് 12 മണി മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീൻ നടപ്പാക്കും.ഒമാന്‍ സുല്‍ത്താനേറ്റ് പുറത്തിറക്കിയ തീരുമാനം സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയാണ് നടപ്പില്‍ വരുത്തുന്നത്.

oman

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും പുതുക്കിയ പ്രവേശന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അതോററ്റി നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ യാത്രക്കാർക്കും അവരുടെ സ്വന്തം ചെലവിൽ കുറഞ്ഞത് ഏഴ് രാത്രികളെങ്കിലും മുൻകൂട്ടി സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷനുകൾ ഉണ്ടെന്ന് എയർലൈനുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.
സ്വദേശികള്‍ക്കു മാത്രമല്ല, സന്ദര്‍ശക, തൊഴില്‍ വിസയില്‍ ഒമാനില്‍ വിമാനത്താവളം വഴി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ഈ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീൻ ബാധകമാണ്. ഇതിന്‍റെ ചിലവ് സന്ദര്‍ശകര്‍ തന്നെയാണ് വഹിക്കേണ്ടത്.

ഒമാനിലെത്തുന്ന യാത്രക്കാർക്ക് രാജ്യത്തെ ഏത് ഹോട്ടലിലും താമസ സൗകര്യം ബുക്ക് ചെയ്യാം. അല്ലെങ്കിൽ ഇതിനായി അധികൃതർ തയ്യാറാക്കിയ ഹോട്ടലുകളുടെ പട്ടിക പ്രയോജനപ്പെടുത്തുകയും ചെയ്യാം .മസ്‌കറ്റില്‍ മാത്രം ആറ് ഹോട്ടലുകൾ ആണ് ഹോട്ടല്‍ ക്വാറന്‍റൈനായി അധികൃതര്‍ മാറ്റിവച്ചിരിക്കുന്നത്. മന്ത്രാലയം നീക്കിവച്ചിട്ടുണ്ട്. സ്വിസ്-ബെലിൻ മസ്കറ്റ്, ഐബിസ്, സെക്വര്‍ ഇൻ, ഷെറാട്ടൺ, ടൂലിപ് ഇൻ, സോമർസെറ്റ് പനോരമ മസ്കറ്റ് എന്നിവയാണവ. മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ പാലിക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+