ലോക്ക് ഡൗണ്‍ കഴിഞ്ഞാലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്ന് ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോക വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അവസരം നല്‍കിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ മാത്രമായിരിക്കും ഇവര്‍ക്ക് ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ സാധിക്കുക. എന്നാല്‍ ഇപ്പോഴത്തെ വര്‍ക്ക് ഫ്രം ഹോം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തുടരുമെന്നാണ് ടെക് ഭീമനായ ഫേസ്ബുക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരില്‍ വലിയൊരു വിഭാഗത്തെ തിരികെ വിളിക്കില്ലെന്നാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യാഴാഴ്ച വ്യക്തമാക്കിയത്. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ജീനവക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സിലിക്കണ്‍ വാലിയില്‍ നിന്നും വൈവിധ്യമാര്‍ന്ന അസംഖ്യം സ്ഥലങ്ങളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ന മണ്ഡലങ്ങള്‍ നീട്ടാനാണ് ആലോചിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് തൊഴില്‍ ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് ഫേസ്ബുക്കിന്റെ പ്രധാന എതിരാളിയായ ട്വിറ്റര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനവും ഉണ്ടാവുന്നത്. ജോലിയുടെ സ്വഭാവവും ജീവനക്കാരുടെ പ്രകടനത്തേയും അടിസ്ഥാനമാക്കി നിലവിലുള്ള ജീവനക്കാരില്‍ വര്‍ക്ക് ഫ്രം ഹോം എത്രത്തോളം സാധ്യമാകുമെന്നുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. 2021 ജനുവിര 1 ന് ഇക്കാര്യത്തില്‍ കൃത്യമായ വവിരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയുടെ പശ്ചാത്തലില്‍ ഏറ്റവും അധികം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ അവസരം ഏര്‍പ്പെടുത്തിയ സ്ഥാപനമാണ് ഫേസ്ബുക്ക്. ലോകത്തൂടനീളമുള്ള 70 ഓഫീസുകളിലായി 48000 ത്തിലധികം ജീവനക്കാരാണ് ഫേസ്ബുക്കിനുള്ളത്. ജീവനക്കാര്‍ക്ക് 2020 അവസാനം വരെ നേരത്തെ തന്നെ ഫേസ്ബുക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു.
ഗൂഗിളും 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് 2020 അവസാനം വരെ തുടരാന്‍ ഗുഗിള്‍ ജീവനെക്കാരെ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് ജീവനക്കാര്‍ക്ക് ഇത് സംബദ്ധിച്ച അറിയിപ്പ് നല്‍കിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications