കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്ന് ഫേസ്ബുക്ക്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോക വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അവസരം നല്‍കിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ മാത്രമായിരിക്കും ഇവര്‍ക്ക് ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ സാധിക്കുക. എന്നാല്‍ ഇപ്പോഴത്തെ വര്‍ക്ക് ഫ്രം ഹോം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തുടരുമെന്നാണ് ടെക് ഭീമനായ ഫേസ്ബുക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരില്‍ വലിയൊരു വിഭാഗത്തെ തിരികെ വിളിക്കില്ലെന്നാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യാഴാഴ്ച വ്യക്തമാക്കിയത്. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ജീനവക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സിലിക്കണ്‍ വാലിയില്‍ നിന്നും വൈവിധ്യമാര്‍ന്ന അസംഖ്യം സ്ഥലങ്ങളിലേക്ക് സ്ഥാപനത്തിന്‍റെ പ്രവര്‍ന മണ്ഡലങ്ങള്‍ നീട്ടാനാണ് ആലോചിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

 fb-

ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് തൊഴില്‍ ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് ഫേസ്ബുക്കിന്‍റെ പ്രധാന എതിരാളിയായ ട്വിറ്റര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗിന്‍റെ പ്രഖ്യാപനവും ഉണ്ടാവുന്നത്. ജോലിയുടെ സ്വഭാവവും ജീവനക്കാരുടെ പ്രകടനത്തേയും അടിസ്ഥാനമാക്കി നിലവിലുള്ള ജീവനക്കാരില്‍ വര്‍ക്ക് ഫ്രം ഹോം എത്രത്തോളം സാധ്യമാകുമെന്നുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. 2021 ജനുവിര 1 ന് ഇക്കാര്യത്തില്‍ കൃത്യമായ വവിരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലില്‍ ഏറ്റവും അധികം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ അവസരം ഏര്‍പ്പെടുത്തിയ സ്ഥാപനമാണ് ഫേസ്ബുക്ക്. ലോകത്തൂടനീളമുള്ള 70 ഓഫീസുകളിലായി 48000 ത്തിലധികം ജീവനക്കാരാണ് ഫേസ്ബുക്കിനുള്ളത്. ജീവനക്കാര്‍ക്ക് 2020 അവസാനം വരെ നേരത്തെ തന്നെ ഫേസ്ബുക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു.

ഗൂഗിളും 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് 2020 അവസാനം വരെ തുടരാന്‍ ഗുഗിള്‍ ജീവനെക്കാരെ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് ജീവനക്കാര്‍ക്ക് ഇത് സംബദ്ധിച്ച അറിയിപ്പ് നല്‍കിയത്.

കിം ജോങ് ഉൻ അപ്രത്യക്ഷനായത് എന്തുകൊണ്ട്? വെളിപ്പെടുത്തൽ ഇങ്ങനെ... കാലിന് സംഭവിച്ചതെന്ത്?കിം ജോങ് ഉൻ അപ്രത്യക്ഷനായത് എന്തുകൊണ്ട്? വെളിപ്പെടുത്തൽ ഇങ്ങനെ... കാലിന് സംഭവിച്ചതെന്ത്?

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തി

English summary
covid impact: 50% of facebook employees to work from home in future says mark zuckerberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X