കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിലും പ്രതിസന്ധി; മാര്‍ക്കറ്റിങ് ബഡ്ജറ്റ് പകുതിയോളം കുറച്ചു, പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മാര്‍ക്കറ്റിങ് ബഡ്ജറ്റില്‍ ഗൂഗിള്‍ വന്‍ തോതിലുള്ള കുറവ് വരുത്തുന്നതായി സിഎന്‍ബിസി റിപ്പോര്‍ട്ട്. വര്‍ഷത്തിന്‍റെ രണ്ടാംപാദത്തില്‍ മാര്‍ക്കറ്റിങ് ബഡ്ജറ്റില്‍ പകുതിയോളം കുറവ് വരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച ഒരു ഈ മെയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഈ ആഴ്ച കമ്പനി കൈമാറിയിട്ടുണ്ട്. മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരുടെ പുതിയ നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

ചില മേഖലകളിലെ ബജറ്റുകൾ പകുതിയോളം വെട്ടിക്കുറച്ചതായി കമ്പനിയുടെ ഒരു വക്താവും സ്ഥിരീകരിക്കുന്നു. എന്നാൽ മറ്റുള്ള കാര്യങ്ങളില്‍ പഴയത് പോലെ തന്നെ നടക്കുന്നു. 2020 ല്‍ ശേഷിക്കുന്ന നിക്ഷേപ പദ്ധതികളുടെ വേഗത ഞങ്ങള്‍ വീണ്ടും വിലയിരുത്തി വരികയാണ്. കൂടാതെ പ്രധാനപ്പെട്ട ചില മാര്‍ക്കറ്റിങ് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യും. പല ബിസിനസ് മേഖലകളിലും, പ്രത്യേകിച്ച് ഡിജിറ്റലിൽ, ശക്തമായ മാർക്കറ്റിംഗ് ബജറ്റാണ് ഞങ്ങൾ തുടരുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

google

‌കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തുടക്കം കുറിച്ച ചില നിക്ഷേപങ്ങളില്‍ നിന്ന് ഗൂഗിള്‍ ഈ വര്‍ഷം പിന്‍മാറുമെന്ന് അല്‍ഫബെറ്റ് സിഇഒ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബഡ്ജറ്റ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ഉണ്ടാവുന്നത്. ബിസിനസ്സ് ഇതര അവശ്യ വിപണനം റീകാലിബ്രേറ്റ് ചെയ്യുമെന്നും പുതിയ നിയമനങ്ങള്‍ മന്ദഗതിയിലാക്കുമെന്നുമായിരുന്നു സുന്ദര്‍ പിച്ചെ പറഞ്ഞത്.

നിയമനങ്ങള്‍ നടത്തുന്നതിന് പുറമെ ഞങ്ങള്‍ നിക്ഷേപങ്ങള്‍ തുടരുകയും ചെയ്യുകയാണ്. പക്ഷേ ഡാറ്റാ സെന്ററുകൾ, മെഷീനുകൾ, ബിസിനസ് ഇതര അവശ്യ വിപണനം, യാത്ര തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ മാറിചിന്തിച്ചേക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കേയാണ് ഗുഗിളില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകളും പുറത്തു വരുന്നത്.

English summary
covid impact: Google to cut marketing budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X