കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം

Google Oneindia Malayalam News

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് തുടങ്ങിയെങ്കിലും കോവിഡ് വൈറസ് വ്യാപനത്തെ പൂര്‍ണ്ണമായ തോതില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ യുഎഇക്ക് സാധിച്ചിട്ടില്ല. 39904 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവസാന 24 മണിക്കൂറില്‍ 528 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 283 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ പകുതിയിലേറേപ്പേരും സുംഖം പ്രാപിച്ചു എന്നതാണ് ആശ്വാസകരമായ കാര്യം. 22740 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തി മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

 ഒമ്പത് ലക്ഷം തൊഴിലുകള്‍

ഒമ്പത് ലക്ഷം തൊഴിലുകള്‍

കോവിഡ് വൈറസിന്‍റെ വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ വിവിധ മേഖലകളില്‍ നിന്നായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്സഫോര്‍ഡ് എക്ണോമിക്സ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ നഷ്ടമായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് നാട്ടിലേക്ക് വിമാനം കയറേണ്ടി വന്നത്.

നാട്ടിലേക്ക് മടങ്ങുന്നവര്‍

നാട്ടിലേക്ക് മടങ്ങുന്നവര്‍

ഗള്‍ഫില്‍ വൈറസ് വ്യാപനം ശക്തമായത് കാരണം ലീവിനും ഉള്ള തൊഴില്‍ ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്നവരും ഏറെയാണ്. പ്രവാസികളുടെ ഇത്തരത്തിലുള്ള മടക്കവും യുഎഇ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുകയെന്നും ഓക്സ്ഫോര്‍ഡ് എക്ണോമിക്സ് അഭിപ്രായപ്പെടുന്നു.

കുവൈത്തിന്‍റെ നിലപാട്

കുവൈത്തിന്‍റെ നിലപാട്

നിലവിലെ പ്രതിസന്ധി നേരിടാന്‍ കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിദേശികളെ പറഞ്ഞയച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുന്നതിലാണ് ശ്രദ്ധേകേന്ദ്രീകരിക്കുന്നത്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയല്ലാതെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുവൈത്തിന്‍റെ നിലപാട്.

സ്വദേശിവത്കരണം

സ്വദേശിവത്കരണം

സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ നേരത്തെ വ്യക്തമാക്കിയിരുന്നത്. കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്.ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന വലിയ വെല്ലുവിളിയിലേക്കാണ് രാജ്യം കടക്കുന്നതെന്ന് ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞു.

യുഎഇയില്‍

യുഎഇയില്‍

എന്നാല്‍, ആഗോള വാണിജ്യരംഗത്തും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തികരംഗമുള്ള യുഎഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും. സ്വദേശികളെ കൊണ്ട് മാത്രം നികത്താന്‍ കഴിയാത്ത തൊഴില്‍ മേഖലകളും യുഎഇയിലുണ്ട്.

വിദേശ സാന്നിധ്യം

വിദേശ സാന്നിധ്യം

വിദേശികള്‍ കൂടുതലായി സ്വദേശങ്ങളിലേക്ക് മടങ്ങിയാല്‍ ടൂറിസം, വിദ്യാഭ്യാസ രംഗം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും. ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യുഎഇയിലെ വിദേശ സാന്നിധ്യം.

തിരിച്ചടി

തിരിച്ചടി

ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത് കനത്ത തിരിച്ചടിയാണ് യുഎഇ സാമ്പത്തിക രംഗത്തിന് നല്‍കുന്നത്. 'മധ്യവര്‍ഗ്ഗ പ്രവാസികള്‍ കൂട്ടമായി രാജ്യത്തേക്ക് മടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്‌റ്റോറന്റുകള്‍, സ്‌കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കും'- പശ്ചിമേഷ്യന്‍ നിരീക്ഷകനായ റയാന്‍ ബോളിനെ ഉദ്ധരിച്ച് എകണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഖ്യാപിച്ചേക്കില്ല

പ്രഖ്യാപിച്ചേക്കില്ല

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ റെസിഡന്‍സ് വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് യുഎഇ സര്‍ക്കാര്‍ വലിയ തോതിലുള്ള സഹായമൊന്നും പ്രഖ്യാപിച്ചേക്കില്ല എന്നതും പ്രവാസി ബിസിനസുകാര്‍ യുഎഇ വിടുന്നതിന് ഇടയാക്കുന്നു. തങ്ങളുടെ സാധനങ്ങള്‍ സ്വദേശത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാര്‍ഗോ ആന്‍ഡ് പാക്കേജിംഗ് വ്യക്തമാക്കുന്നത്.

ഏഴ് കോളുകള്‍

ഏഴ് കോളുകള്‍

തങ്ങളുടെ സാധനങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരില്‍ നിന്ന് പ്രതിദിനം ഏഴ് കോളുകള്‍ നിലവില്‍ ലഭിക്കുന്നുണ്ടെന്നാണ് മൂവ് ഇറ്റ് കാര്‍ഗോ ആന്‍ഡ് പാക്കേജിംഗ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ചയില്‍ രണ്ടോ മുന്നോ കോളുകള്‍ മാത്രമേ ഇത്തരത്തില്‍ വന്നിരുന്നുവെന്നും അവര്‍ പറയുന്നു.

വന്ദേഭാരത് മിഷന്‍

വന്ദേഭാരത് മിഷന്‍

അതേസമയം, വന്ദേഭാരത് മിഷന്‍റെ ഭാഗമായി 59 വിമാനങ്ങള്‍ക്ക് കൂടി അനുമതി ലഭിച്ചതോടെ കൂടുതല്‍ മലയാളികള്‍ യുഎഇയില്‍ നിന്നും നാട്ടിലെത്തും. യു എ ഇയിൽ 44 അധിക വിമാനങ്ങളും ഒമാനിൽ നിന്ന് 7 അധിക വിമാനങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇതോടെ യുഎഇയില്‍ നിന്നും ഈ മാസം കേരളത്തിലേക്ക് ഈ മാസം പറക്കുന്ന വിമാനങ്ങളുടെ എണ്ണം 54 ആയി.

 ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ് ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ്

English summary
covid impact; how expat return affect uae economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X