കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കുവൈത്തിന്‍റെ കടുത്ത നടപടി; ഒരു മേഖലയില്‍ കൂടി വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തലാക്കും

Google Oneindia Malayalam News

കുവൈത്ത് സിറ്റി: നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമ്പോള്‍ കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 106 ഇന്ത്യക്കാരുള്‍പ്പചെ 609 പേര്‍ക്കാണ് കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഈതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 34432 ആയി. വ്യാഴാഴ്ച നാല് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 279 ആയിട്ടുണ്ട്. 34137 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 10106 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

സാമ്പത്തിക സ്ഥിതി

സാമ്പത്തിക സ്ഥിതി

വൈറസ് വ്യാപനം ശക്തമായി തന്നെ നിലനില്‍ക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലയില്‍ സ്വദേശി വത്കരണത്തിന് ഒരുങ്ങുകയാണ് കുവൈത്ത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സ്വദേശി വത്കരണം

സ്വദേശി വത്കരണം

വിവിധ മേഖലകളില്‍ നടപ്പിലാക്കി വരുന്ന സ്വദേശി വത്കരണത്തിന്‍റെ ഭാഗമായി എണ്ണ മേഖലയില്‍ വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദില്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍റ് സമിതി യോഗത്തില്‍ സംസാരിക്കുമ്പാവായിരുന്നു മന്ത്രി പുതിയ തീരുമാനം വ്യക്തമാക്കിയത്.

വിദേശികളുടെ നിയമനം ഉണ്ടാവില്ല

വിദേശികളുടെ നിയമനം ഉണ്ടാവില്ല

രാജ്യത്തെ പെട്രോളിയം കമ്പനിയിലും മറ്റ് അനുബന്ധ കമ്പനികളില്‍ 2020-201 സാമ്പത്തിക വര്‍ഷത്തില്‍ വിദേശികളുടെ നിയമനം ഉണ്ടാവില്ല. ഇതിന് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് പുതിയ തീരുമാനം.

താല്‍ക്കാലികം

താല്‍ക്കാലികം

കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ എണ്ണ വിലയില്‍ ഇടിവുണ്ടായത് താല്‍ക്കാലികമാണെന്നും വില താമസിയാതെ തന്നെ തിരിച്ചു കയറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തി ദേശീയ സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുഖ്യവരുമാന സ്രോതസ്സ്

മുഖ്യവരുമാന സ്രോതസ്സ്

രാജ്യത്തിന്‍റെ മുഖ്യവരുമാന സ്രോതസ്സാണ് പെട്രോളിയം കയറ്റുമതി. എന്നാല്‍ എണ്ണവിലെ മാത്രം ആശ്രയിച്ച് മാത്രം സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോവാനാവില്ലെന്നാണ് നിലവിലെ സാഹചര്യം നല്‍കുന്ന പാഠം. അതിനാല്‍ എണ്ണയിതര മേഖലയില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഷ്കാരങ്ങള്‍

പരിഷ്കാരങ്ങള്‍

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങളാണ് കുവൈത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയല്ലാതെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുവൈത്ത് ഭരണാധികാരികള്‍ വ്യക്തമാക്കുന്നത്.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ

സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഭരണകൂടം സ്വീകരിക്കാന്‍ പോവുന്ന നടപടികളെ തുടര്‍ന്ന് പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ നേരത്തെ വ്യക്തമാക്കിയിരുന്നു. കുവൈത്ത് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന വലിയ വെല്ലുവിളിയിലേക്ക് രാജ്യം കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

30 ശതമാനത്തില്‍ കൂടുതലാകരുത്

30 ശതമാനത്തില്‍ കൂടുതലാകരുത്

കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. അതയാത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്. ഇതിന് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. മൊത്തം കുവൈത്തികളുടെ 30 ശതമാനത്തില്‍ കൂടുതലാകരുത് പ്രവാസി തൊഴിലാളികള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്

നിശ്ചിത ശതമാനം

നിശ്ചിത ശതമാനം

രാജ്യത്തെ ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേര്തതെ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരോ പ്രവാസി സമൂഹത്തിനും നിശ്ചിത ശതമാനം വിസ മാത്രമേ അനുവദിക്കുകയുള്ളു.

 ബിജെപിയല്ല, രാജസ്ഥാനിലെ നീക്കം ഗെലോട്ടിന്‍റേത്; പ്രശ്നം കെസി വേണുഗോപാല്‍? സുര്‍ജേവാല രംഗത്ത് ബിജെപിയല്ല, രാജസ്ഥാനിലെ നീക്കം ഗെലോട്ടിന്‍റേത്; പ്രശ്നം കെസി വേണുഗോപാല്‍? സുര്‍ജേവാല രംഗത്ത്

English summary
covid impact: Kuwait to stop foreign recruitment in oil fields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X