കടുത്ത നടപടികള്‍ സ്വീകരിച്ച് സൗദി: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 2 മടങ്ങ്, സഹായങ്ങളും നിര്‍ത്തലാക്കി
റിയാദ്: നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം ശമനമില്ലാതെ തുടരുകയാണ്. 39048 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11457 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 246 പേര് മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1912 പുതിയ രോഗബാധിതരും 7 മരണവുമാണ് സൗദിയില്‍ സംഭവിച്ചത്.
നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണ വിലയില്‍ ഇടിവ് സംഭവിച്ചതും കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്നതുമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ സൗദി ഭരണകൂടം കഴിഞ്ഞ ദിവസം സ്വീകരിച്ചിരിക്കുന്നത്.

വരുമാനം വര്‍ധിപ്പിക്കുക
ചിലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കര്‍ശന നടപടികളാണ് സൗദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനം മാത്രമുള്ള മൂല്യ വര്‍ധിത നികുതിയാണ് ഒറ്റയടിക്ക് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്നത്.

അലവൻസ് റദ്ദ് ചെയ്യും
വിവിധ വിഭാവങ്ങള്‍ക്ക് ജീവിത ചെലവിനായി നൽകുന്ന അലവൻസ് റദ്ദ് ചെയ്യാനും പൊതുചിലവുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം മുതലാണ് തീരുമാനം നടപ്പില്‍ വരിക. കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കടുത്ത നടപടികളിലേക്ക് ഭരണകൂടം തിരിഞ്ഞത്.

എണ്ണ വിലയിലെ വന്‍ ഇടിവ്
വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കുമെന്ന് ധനകാര്യമന്ത്രി മുഹമ്മല്‍ അല്‍ജദ്ആന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 40 ശതമാനം കുറയ്ക്കാനുള്ള അനുവാദവും ഭരണകൂടം നേരത്തെ നല്‍കിയിരുന്നു. കോവിഡിന് പുറമെ എണ്ണ വിലയില്‍ വന്‍ ഇടിവ് നേരിട്ടതുമാണ് സൗദിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ച വരുമാനത്തില്‍ 9 ബില്യണ്‍ ഡോളറിന്റെ കുറവാണ് സൗദിക്കുണ്ടായത്

വീണ്ടും വില കുറച്ചു
ഗള്‍ഫ് യുദ്ധാനന്തര കാലത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണയുടെ വില ഇപ്പോള്‍ ഉള്ളത്, പെട്രോള്‍ വില ഇന്ന് വീണ്ടും കുറച്ചിട്ടുണ്ട്. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഏകദേശം 12.5 ഇന്ത്യന്‍ രൂപ. ഇതുവരെ 1.31 റിയാലിയിരുന്ന വിലയാണ് പകുതിയോളമായി കുറച്ചത്. 95 ഇനത്തില്‍ 82 ഹലാലയാണ് ഇനിമുതലുള്ള വില. നേരത്തെ ഇത് 1.47 റിയാലായിരുന്നു.

റംസാന് മാസത്തിലെ സഹായം
അതേസമയം തന്നെ, റംസാന് മാസത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്ക് സൗദി രാജാവ് സാമ്പത്തിക സഹായവും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1.85 ബില്യൺ റിയാലിൻ്റെ (492.6 മില്യൺ ഡോളർ) സാമ്പത്തിക സഹായമാണ് സൗദി രാജാവ് സൽമാൻ പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാൾക്ക് ആയിരം റിയാലും മറ്റുള്ളവര്‍ക്ക് 500 റിയാൽ വീതവുമാണ് ലഭിക്കുക
ലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി; പുറത്തിറങ്ങുമോ? കോടതിയില്‍ അപേക്ഷ നല്കി
ഖത്തറിന്റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം
കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്