കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ചവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത; പഠന റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച ഒരാള്‍ക്ക് ഏതാനും മാസങ്ങള്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുള്ളതായി പഠനം. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് ആന്റിബോഡി രോഗ പ്രതിരോധം തീര്‍ക്കുമെങ്കിലും കാലക്രമേണ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

covid

ശരീരത്തിന്റെ രോഗപ്രതിരോധത്തിന്റെയും വൈറസുകളെ ശരീരത്തിന്റെ കോശങ്ങളില്‍ പ്രവേശിക്കുന്നതും തടയുകയാണ് ആന്റിബോഡികള്‍ ചെയ്യുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊവിഡിന്റെ ആദ്യ തരംഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞര്‍ 365,000 ആളുകളില്‍ ആന്റിബോഡി അളവ് കണ്ടെത്തിയിരുന്നു.

ആന്റിബോഡി വ്യാപനം ജൂണ്‍ അവസാനത്തോടെ ജനസംഖ്യയുടെ ആറ് ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ വെറും 4.4 ശതമാനമായി കുറഞ്ഞെന്നും ഈ പഠനത്തില്‍ കണ്ടെത്തിയത്. ചെറുപ്പക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിലാണ് ഈ ഇടിവ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. കൂടാതെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളേക്കാള്‍ വേഗത്തില്‍ രോഗലക്ഷണം കാണിക്കാത്ത രോഗികളിലാണ് ആന്റിബോഡികള്‍ നഷ്ടപ്പെടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കൊവിഡ് രോഗം ബാധിച്ച് ഭേദമായവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി, ആ ശരീരത്തില്‍ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കൊവിഡ് രോഗം ഭേദമായവരില്‍ വീണ്ടും ആ രോഗത്തെ പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ സഹായിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാസ്പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം; ഹാജരക്കേണ്ട രേഖകള്‍ അറിയാംപാസ്പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം; ഹാജരക്കേണ്ട രേഖകള്‍ അറിയാം

വീട്ടു ജോലി ചെയ്യാന്‍ തയ്യാറാണോ? മാസ ശമ്പളം 18.5 ലക്ഷം, ബ്രിട്ടനിലെ രാജകുടുംബം ആളെ തേടുന്നുവീട്ടു ജോലി ചെയ്യാന്‍ തയ്യാറാണോ? മാസ ശമ്പളം 18.5 ലക്ഷം, ബ്രിട്ടനിലെ രാജകുടുംബം ആളെ തേടുന്നു

തിരഞ്ഞെടുപ്പിനിടെ യുഎസിൽ കൊവിഡ് രോഗികൾ 90 ലക്ഷം കടന്നു; ഇന്ത്യയിൽ 80 ലക്ഷത്തിന് അടുത്ത് കേസുകൾതിരഞ്ഞെടുപ്പിനിടെ യുഎസിൽ കൊവിഡ് രോഗികൾ 90 ലക്ഷം കടന്നു; ഇന്ത്യയിൽ 80 ലക്ഷത്തിന് അടുത്ത് കേസുകൾ

Recommended Video

cmsvideo
First-generation of vaccines is likely to be imperfect, says UK official | Oneindia Malayalam

English summary
Covid infected person has chance of getting re-infected in just a few months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X