കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; നിയന്ത്രണങ്ങൾ ലംഘിച്ചാൽ വിദേശികളെ നാടുകടത്താൻ കുവൈത്ത്

Google Oneindia Malayalam News

കുവൈറ്റ് സിറ്റി: ക്വാറന്‍റൈന്‍ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്.
കൊവിഡ് ബാധ മറച്ചുവെച്ച് പുറത്തിറങ്ങുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യുക, ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങുക എന്നിവർക്കെതിരെയാകും നാടുകടത്തിൽ നടപടിയെന്ന് ബന്ധപ്പെട്ട സമിതി തലവൻ ലഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി പറഞ്ഞു. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും നാടുകടത്തുക.

 Kuwait to deports foreigners if violate covid restrictions

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തൊഴിലാളികള്‍ക്ക് ആദ്യ തവണ 500 ദിനാര്‍ പിഴയും വീണ്ടും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 1000 ദിനാറും പിഴയായി ഈടാക്കും.കൊവിഡ് ബാധിച്ച അല്ലെങ്കിൽ ജോലിക്ക് പോകുന്ന ഏതൊരു തൊഴിലാളിക്കും ഈ ശിക്ഷ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയന്ത്രണങ്ങളും മുന്‍കരുതലുകളും ലംഘിക്കുന്ന സ്വദേശികള്‍ക്കും ശിക്ഷ ലഭിക്കും. രണ്ടു തവണ മുന്നറിയിപ്പ് നല്കുകയും നിയമലംഘകരുടെ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്യും. മൂന്നാമതും ലംഘിച്ചാല്‍ നിയമാധികാരികള്‍ക്ക് നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം ജഹ്‌റയിൽ നടത്തിയ പര്യടനത്തിനിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, എല്ലാവരും പ്രതിരോധവും മുൻകരുതൽ നടപടികളും പൂർണമായും പാലിക്കണമെന്നും കോവിഡിന്റെ വ്യാപനം അതിവേഗം നിയന്ത്രിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെയും സംസ്ഥാനത്തിന്റെയും ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ലഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി ആവശ്യപ്പെട്ടു.

 വിടി ബൽറാം തൃത്താലയിലേക്ക് ഇല്ല? മത്സരിക്കുക സിപിഎം കോട്ടയിൽ?നിലപാട് വ്യക്തമാക്കി എംഎൽഎ വിടി ബൽറാം തൃത്താലയിലേക്ക് ഇല്ല? മത്സരിക്കുക സിപിഎം കോട്ടയിൽ?നിലപാട് വ്യക്തമാക്കി എംഎൽഎ

കലാകാരൻമാരെ ഭയപ്പെടുത്തി രാഷ്ട്രീയം പറയിപ്പിക്കുകയെന്നത് എക്കാലത്തേയും രാഷ്ട്രീയ തന്ത്രം; പാർവതി തിരുവോത്ത്കലാകാരൻമാരെ ഭയപ്പെടുത്തി രാഷ്ട്രീയം പറയിപ്പിക്കുകയെന്നത് എക്കാലത്തേയും രാഷ്ട്രീയ തന്ത്രം; പാർവതി തിരുവോത്ത്

ആഴ്ചയിൽ നാല് ദിവസം ജോലി, സൗജന്യ മെഡിക്കൽ ചെക്കപ്പ്; പുതിയ തൊഴിൽ നിയമം ഉടൻആഴ്ചയിൽ നാല് ദിവസം ജോലി, സൗജന്യ മെഡിക്കൽ ചെക്കപ്പ്; പുതിയ തൊഴിൽ നിയമം ഉടൻ

Recommended Video

cmsvideo
Dr Manoj Vellanad about his vaccine experience

English summary
Covid; Kuwait to deports foreigners if violate covid restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X