കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ഭീതി: ദുബൈയില്‍ മലയാളി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ദുബായ്: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ വലിയ ആശങ്കയിലൂടെയാണ് കടന്നു പോവുന്നത്. പലരും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കിലും വിമാന സര്‍വ്വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് തിരിച്ചടിയാവുന്നു.

ഇന്ന് മാത്രം ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതിനിടയിലാണ് കോവിഡ് തനിക്കും പകരുമോ എന്ന മാനസിക സമ്മര്‍ദ്ധങ്ങളെ തുടരന‍്ന് മലയാളി ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വൈറസ് ബാധയില്ല

വൈറസ് ബാധയില്ല

ജബല്‍ അലി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന അശോകന്‍ എന്നയാളാണ് കോവിഡ് പകരുമോയെന്ന ആശങ്കയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് വ്യക്തമായതായി ദുബൈ പോലീസ് അറിയിച്ചു.

കോവിഡ് പകരുമോ?

കോവിഡ് പകരുമോ?

കൊല്ലം പ്രാക്കുളം സ്വദേശിയാണ് മരിച്ച അശോകൻ. ഇദ്ദേഹം അള്‍സര്‍ ഉള്‍പ്പടേയുള്ള അസുഖങ്ങള്‍ക്ക് മരുന്ന് കഴിച്ചു വരികയായിരുന്നെന്നാണ് ഗള്‍ഫില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് പകരുമോയെന്ന ആശങ്ക കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇദ്ദേഹത്തെ അലട്ടിയിരുന്നു.

നാട്ടിലേക്ക്

നാട്ടിലേക്ക്

കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹം ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ വൈറസ് പടര്‍ന്നതായി മെഡിക്കൽ രേഖകളിൽ പരാമർശമില്ലെന്ന് ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ സുവൈദി പറഞ്ഞു. നാട്ടിലേക്ക് എപ്പോള്‍ തിരിച്ചു പോകാന്‍ കഴിയുമെന്ന് ഇദ്ദേഹം പലരോടും വിളിച്ച് അന്വേഷിച്ചിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രം തിരഞ്ഞു; സംസ്ഥാനത്ത് 150 പേരെ തിരിച്ചറിഞ്ഞുലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രം തിരഞ്ഞു; സംസ്ഥാനത്ത് 150 പേരെ തിരിച്ചറിഞ്ഞു

ഏറെ വിശമിപ്പിച്ചു

ഏറെ വിശമിപ്പിച്ചു

എന്നാല്‍ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍ ഉടനെയൊന്നും വിമാന സര്‍വ്വീസ് ഉണ്ടാവില്ലെന്ന വിവരം ഇദ്ദേഹത്തെ ഏറെ വിശമിപ്പിച്ചു. ഞരമ്പ് മുറിച്ച ശേഷം ഇന്ന് പുലര്‍ച്ചെ ഇദ്ദേഹം കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു വാഹനത്തിന് മുകളിലേക്ക് വീണ ഇദ്ദേഹത്തെ പൊലീസ് സംഘം ആബുലൻസിൽ റാഷിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു

 140 ലേറെ മരണം

140 ലേറെ മരണം

അതേസമയം യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 140 ലേറെ കോവിഡ് മരണമാണ് ഇതുവരെ രിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ മാത്രം കോവിഡ് മരണങ്ങളുടെ എണ്ണം 83 ആയി. 35 മരണമാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ ഒരു മലയാളി ഡോക്ടറുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി രാജേന്ദ്രൻ നായരാണ് മരിച്ചത്

ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത്ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത്

 വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന് വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന്

English summary
Covid: malayali commits suicide in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X