കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായുവിലൂടേയും കൊറോണ വൈറസ് പടരും? ഇനി കൂടുതല്‍ സൂക്ഷിക്കണം, പുതിയ പഠനവുമായി അമേരിക്ക

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനാവാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. രോഗികളുടേയും മരണപ്പെടുന്നവരുടേയും എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യ അറുപതിനായിരത്തിന് അടുക്കുകയാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ വൈറസ് ബാധയുടെ പിടിയിലമര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലും രോഗാബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. 2902 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 68 പേര‍് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ആശങ്കയേറ്റുന്ന ഒരു പഠന റിപ്പോര്‍ട്ട് അമേരിക്കയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. കൊറോണ വൈറസ് വായുവിലൂടേയും പടര്‍ന്നേക്കുമെന്നാണ് ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വായുവിലൂടെ

വായുവിലൂടെ

വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനായ വ്യക്തി സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ വകുപ്പ് തലവന്‍ ആന്‍റണി ഫൗസി ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാറ്റം വരുത്തേണ്ടി വരും

മാറ്റം വരുത്തേണ്ടി വരും

രോഗി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതില്‍ ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രോഗകണങ്ങള്‍ക്ക് വായുവിലെ അധികദൂരം സഞ്ചരിക്കാന്‍ കഴിയില്ല എന്നും പഠനം വ്യക്തമാക്കുന്നു.

ഇതുവരേയുള്ള പഠനം

ഇതുവരേയുള്ള പഠനം

പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് ഈ മാസം ഒന്നിന് കത്തയച്ചിരുന്നു. അന്തരീക്ഷത്തിലെ ജലകണികളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ഇതുവരെ നല്‍കിയത്.

മാസ്ക് ധരിക്കേണ്ടവര്‍

മാസ്ക് ധരിക്കേണ്ടവര്‍

അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനം പല ലോക രാജ്യങ്ങളും സ്വീകരിച്ചത്. എന്നാല്‍ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നുള്ള പഠനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ അതിനനുസരിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടി വരും. എല്ലാവരും മാസ്ക് ഉപയോഗിക്കുക എന്നതായിരിക്കും ഇതില്‍ പ്രധാനം.

മാസ്‌ക് ധരിക്കില്ല

മാസ്‌ക് ധരിക്കില്ല

ഇക്കാര്യം പൊതുജനങ്ങള്‍ക്കുള്ള രക്ഷാനിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നല്‍കിയിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും താന്‍ മാസ്‌ക് ധരിക്കില്ലെന്ന വിവാദ വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയത് ഏവരേയും അത്ഭുതപ്പെടുത്തി.

Recommended Video

cmsvideo
U Prathibha MLA's controversial words against media : Oneindia Malayalam
നിര്‍ബന്ധമായും

നിര്‍ബന്ധമായും

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റു രാജ്യത്തെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാര്‍ ഇതിനോടകം തന്നെ നിർദേശം നല്‍കിയിട്ടുണ്ട്.

 നിറഞ്ഞ് കവിഞ്ഞ് മോര്‍ച്ചറികള്‍, രാത്രിയും കൂട്ടസംസ്കാരങ്ങള്‍; യുഎസ് വിറക്കുന്നു, സൈന്യത്തെ വിളിക്കും നിറഞ്ഞ് കവിഞ്ഞ് മോര്‍ച്ചറികള്‍, രാത്രിയും കൂട്ടസംസ്കാരങ്ങള്‍; യുഎസ് വിറക്കുന്നു, സൈന്യത്തെ വിളിക്കും

 <strong>മഹാമാരിയിൽ പകച്ച് ലോകം!! മരണം 59,000 കവിഞ്ഞു! അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!!</strong> മഹാമാരിയിൽ പകച്ച് ലോകം!! മരണം 59,000 കവിഞ്ഞു! അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!!

English summary
Covid may spread through air says new study in america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X