കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!! ഇന്നലെ മാത്രം മരിച്ചത് 1169 പേർ!! സഹായത്തിന് സൈന്യം ഇറങ്ങി

Google Oneindia Malayalam News

വാഷിങ്ടൺ; കൊവിഡ് രോഗത്തിൽ വിറങ്ങലിച്ച് അമേരിക്ക. ഇന്നലെ മാത്രം അമേരിക്കയില്‍ 1169 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണ സംഖ്യ 8100 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ 30 ദിവസത്തിനിടെ 3500 പേരാണ് മരിച്ചത്.ഇന്നലെ മാത്രം 630 പേരാണ് ന്യൂയോർക്കിൽ മരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. ന്യൂയോർക്കിൽ ഓരോ രണ്ട് മിനിറ്റിലും ഒരാൾ മരിക്കുകാണെന്ന് ഗവർണർ ആൻഡ്രൂ കൂമോ വ്യക്തമാക്കി. അതേസമയം സഹായം എത്തിക്കാൻ സൈന്യമിറങ്ങി.

അമേരിക്കയിൽ ഇതുവരെ 113,704 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതിൽ 63,306 കേസുകളും ന്യൂയോർക്ക് സിറ്റിയിൽ മാത്രമാണ്. അടുത്ത നാല് മുതൽ 14 ദിവസത്തിനുള്ളിൽ ന്യൂയോർക്കിൽ സ്ഥിതിഗതികൾ അതീവരൂക്ഷമാകുമെന്ന് ആൻഡ്രൂ കൂമോ പറഞ്ഞു. ന്യൂയോർക്കിൽ മാസ്ക്, കയ്യുറ, ഗൗൺ അടക്കമുള്ള അടിസ്ഥാന രക്ഷാ മെഡിക്കൽ ഉപകരങ്ങളുടെ ക്ഷാമം നിലനിൽക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെയാവും മരണങ്ങൾ ഏറെയും സംഭവിക്കുകയെന്നും കൂമോ പറഞ്ഞു. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ഓക്സിൻ ക്ഷാമവും ഉണ്ട്. വെന്റിലേറ്ററുകൾ ആവശ്യത്തിന് ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കും. 1000 വെന്റിലേറ്ററുകൾ അയച്ച് തന്ന ചൈനീസ് സർക്കാരിനും കുമോ നന്ദി അറിയിച്ചു.

 trump-

അതിനിടെ അടുത്ത ആഴ്ചകൾ രണ്ടാഴ്ചകൾ നിർണായകമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇനിയും മരണസംഖ്യ വർധിച്ചേക്കാം. അതേസമയം കൊവിഡ് ബാധിച്ചവർ മലേറിയയ്ക്കുള്ള മരന്ന് കഴിക്കണമെന്ന് പറഞ്ഞ ട്രംപിന്റെ വാദം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ക്‌സി ക്ലോറോക്ക്വിന്‍ ഉപയോഗിക്കാനാണ് ട്രംപ് നിർദ്ദേശിച്ചത്. എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത്. നിങ്ങൾ മരുന്ന് കഴിച്ചോളൂ, ഞാനും ഡോക്ടർമാരുടെ നിർദ്ദേശം തേടിയ ശേഷം ഈ മരുന്ന് കഴിക്കും, ട്രംപ് പറഞ്ഞു. നേരത്തെ ക്ലോറോക്വിൻ ഉപയോഗിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരു കൊവിഡ് രോഗി മരിച്ചിരുന്നു.

അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഭരണകുടം പരാജയപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ട്രംപ് പറഞ്ഞു. വെന്റിലേറ്ററുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യത്തിന് ഇല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ എല്ലാം തെറ്റാണ്. അവർക്ക് ആവശ്യമുള്ളതിനേക്കാൾ കാര്യങ്ങളാണ് ഓരോ സംസ്ഥാന ഗവർണർമാരും ആവശ്യപ്പെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

വിവരക്കേടിന് പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്, അലമ്പ് ഉണ്ടാക്കരുത്, ബൽറാമിന് ചുട്ട മറുപടി!വിവരക്കേടിന് പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്, അലമ്പ് ഉണ്ടാക്കരുത്, ബൽറാമിന് ചുട്ട മറുപടി!

കൊവിഡ് 19: യുഎഇയിൽ കടുത്ത നിയന്ത്രണം, രണ്ടാഴ്ച പുറത്തിറങ്ങരുത്, ദുബായ് മെട്രോയും ട്രാമും പൂട്ടി!കൊവിഡ് 19: യുഎഇയിൽ കടുത്ത നിയന്ത്രണം, രണ്ടാഴ്ച പുറത്തിറങ്ങരുത്, ദുബായ് മെട്രോയും ട്രാമും പൂട്ടി!

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 600 കടന്നു, ഇന്ന് മാത്രം 145 പേർക്ക്! രാജ്യത്ത് 3000ലധികം രോഗികൾ!മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 600 കടന്നു, ഇന്ന് മാത്രം 145 പേർക്ക്! രാജ്യത്ത് 3000ലധികം രോഗികൾ!

English summary
Covid; More death in New York
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X