കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

കോവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

Google Oneindia Malayalam News

കുവൈത്ത്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാൽ, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

1

സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം ആണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ലിസോത്തോ, ഈസ്വാതിനി, സാംബിയ , മാലാവി എന്നീ രാജ്യങ്ങളില്‍ നിന്നും ഉളള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

പുതിയ കോവിഡ് വകഭേദം ആയ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സാഹചര്യം കണക്കിലെടുത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വാക്സിനെടുത്തു പിന്നാലെ അലർജിയ്ക്ക് ഇഞ്ചക്ഷനും എടുത്തു; കുറ്റിപുറത്ത് 29- കാരി മരണപ്പെട്ടുവാക്സിനെടുത്തു പിന്നാലെ അലർജിയ്ക്ക് ഇഞ്ചക്ഷനും എടുത്തു; കുറ്റിപുറത്ത് 29- കാരി മരണപ്പെട്ടു

2

എന്നാൽ, കുവൈറ്റിന്റെ നിർദ്ദേശ പ്രകാരം, വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം എന്ന് നിബന്ധന ഉണ്ട്. തുടർന്ന് വിമാനത്താവളത്തിലും രാജ്യത്ത് എത്തി കഴിഞ്ഞ് ആറാം ദിവസവും പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഇതിനൊപ്പം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല എന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങി എത്താം.

4

അതേസമയം, പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ , മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കർക്ക് ആണ് യു എ ഇ യില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. താല്‍ക്കാലിക പ്രവേശന വിലക്കാണ് ഇതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകുന്നതിനായി വിമാനങ്ങള്‍ക്ക് യു എ ഇ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ, യു എ ഇ പൗരന്മാര്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്ക് ഉണ്ട്. എന്നാൽ, ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുകൾ ഉണ്ടാകും.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു
4

നവംബര്‍ 29 മുതല്‍ ആണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യിലേക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചു. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം യു എ ഇ യിലേക്ക് വരാൻ സാധിക്കും. എന്നാല്‍ , യു എ ഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ ഉള്ളവര്‍ എന്നിവര്‍ക്ക് ഇളവുകൾ ഉണ്ടാകും. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം എന്ന് മാർഗ്ഗ നിർദ്ദേശം ഉണ്ട്. ഇവർ വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പി സി ആര്‍ പരിശോധന നടത്തുകയും വേണമെന്നും അധികൃതര്‍ നൽകുന്ന അറിയിപ്പിൽ വ്യക്തമാക്കി.

<br />ഇത്ര സിമ്പിളായിരുന്നോ പ്രസവം? സൈക്കിൾ ചവിട്ടി ആശുപത്രിയിൽ എത്തി കുഞ്ഞിന് ജൻമം നൽകി എംപി
ഇത്ര സിമ്പിളായിരുന്നോ പ്രസവം? സൈക്കിൾ ചവിട്ടി ആശുപത്രിയിൽ എത്തി കുഞ്ഞിന് ജൻമം നൽകി എംപി

English summary
covid new variant; Kuwait bans flights from nine countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X