കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വകഭേദം: അതിര്‍ത്തികള്‍ അടച്ച് ഇസ്രയേല്‍, എല്ലാ വിദേശികള്‍ക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി

Google Oneindia Malayalam News

ജറുസലേം : ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇസ്രയേല്‍. എല്ലാ വിദേശികളുടെയും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമെക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി . ഇതോടെ ഒമൈക്രോണിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേല്‍. ഒമൈക്രോണ്‍ വ്യാപനം തടയാന്‍ കൗണ്ടര്‍ ടെററിസം ഫോണ്‍ ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി .

ഒമിക്രോണ്‍ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ വിലക്ക്, രാജ്യങ്ങള്‍ ഇവഒമിക്രോണ്‍ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ വിലക്ക്, രാജ്യങ്ങള്‍ ഇവ

നിരോധനം 14 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയതും ലോകാരോഗ്യ സംഘടനയുടെ ആശങ്കയുടെ വകഭേദം എന്ന് വിളിക്കപ്പെടുന്നതുമായ ഒമൈക്രോണിനെതിരെ കൊവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ കാലയളവിനുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി .

covid

വാക്‌സിനേഷന്‍ എടുത്തവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇസ്രായേലികള്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ അര്‍ദ്ധരാത്രിയോടെയാണ് നിരോധനം നിലവില്‍ വരിക. അതേസമയം, മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദേശികള്‍ക്ക് വെള്ളിയാഴ്ച യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഷിന്‍ ബെറ്റ് കൗണ്ടര്‍ ടെററിസം ഏജന്‍സിയുടെ ഫോണ്‍ - ട്രാക്കിംഗ് സാങ്കേതികവിദ്യ പുതിയ വേരിയന്റിന്റെ വാഹകരെ കണ്ടെത്തുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു .

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേലിലെ 9.4 ദശലക്ഷം ജനസംഖ്യയുടെ 57% പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 1.3 ദശലക്ഷം കൊവിഡ് കേസുകളും 8,000-ത്തിലധികം മരണങ്ങളും ഇസ്രായേലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലില്‍ ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഏഴ് പേര്‍ക്ക് രോഗമുള്ളമായി സംശയിക്കുന്നുണ്ട്. ഇവരില്‍ മൂന്ന് പേരും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്.

ബെല്‍ജിയം, ബോട്‌സ്വാന, ഹോങ്കോംഗ്, ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഈ വകഭേദം ആഗോളതലത്തില്‍ ആശങ്കയ്ക്കും യാത്രാ നിയന്ത്രണങ്ങളുടെ ഒരു തരംഗത്തിനും കാരണമായിട്ടുണ്ട്, എന്നിരുന്നാലും ഒമൈക്രോണിനെ ആഗോളതലത്തില്‍ പ്രചരിക്കുന്നത് തടയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ വളരെ വൈകിയേക്കാം എന്ന് എപ്പിഡെമിയോളജിസ്റ്റുകള്‍ പറയുന്നു.

അതേസമയം, പുതിയ വൈറസ് വകഭേദഗത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ വിലക്കുമായി രംഗത്തെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ , ലെസോതൊ , എസ്വാതിനി, മുസംബിക്യു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ര്ര് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യഎഇ, ബെഹ്റൈന്‍, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ് രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത് .

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്കാണ് യൂറോപ്പ്യന്‍ യൂണിയന്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയത്. എല്ലാ യാത്രക്കാരെയും പരിശോധിക്കാനാണ് നിര്‍ദേശം. യുഎസ്സും കടുത്ത നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ മുമ്പുണ്ടായിരുന്ന വേരിയന്റുകളേക്കാള്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നതെന്ന് ലാബ് പരിശോധനയില്‍ നിന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാന്‍ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു . വിവരങ്ങള്‍ കൃത്യ സമയത്ത് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നല്‍കുമെന്നും സംഘടന അറിയിച്ചു .

English summary
Covid Omicron Variant: Israel To Ban Entry of Foreigners from All Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X