Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിൽ കോവിഡ് വർധിക്കുന്നു; ഷാങ്ഹായിൽ വീട്ട് തടങ്കലിന് തുല്യമായ നിയന്ത്രണങ്ങൾ

ഷാങ്ഹായ്; ചൈനയിലെ ഷാങ്ഹായ് ന ഗരത്തിൽ വലിയ രീതിയിൽ കോവിഡ് പടരുന്നു. ചൊവ്വാഴ്ച മാത്രം ഇവിടെ 4,477 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ന ഗരത്തിന്റെ കിഴക്കൻ ഭാ ഗങ്ങളിൽ ഇതിനോടകം തന്നെ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പരിശോധനക്കും മറ്റ് ഒഴിച്ചുകൂടാനാവാത്ത ആവിശ്യങ്ങൾക്കും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവു എന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ചൈനയിലെ ഏറ്റവും പ്രധാന ന ഗരങ്ങളിൽ ഒന്നാണ് ഷാങ്ഹായ്. ലോകത്തിലെ തന്നെ ഏറ്റലും വലിയ തുറമുഖങ്ങളിൽ ഒന്നും ഇത് തന്നെയാണ് 25 ദശലക്ഷം ആളുകൾ ഈ ന ഗരത്തിൽ ഉണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ന ഗരത്തിന്റെ പകുതിയും നാല് ദിവസത്തേക്ക് പൂട്ടിയിരിക്കുകയാണ് ബാക്കി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഇവിടെ താമസക്കാർക്ക് അവരുടെ കെട്ടിടങ്ങളുടെ കോമ്പൗണ്ടുകളിലൂടെ നടക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ വീട്ട് തടങ്കൽ എന്നതിന് സമാനാമാണ് ഇവിടുത്തെ അവസ്ഥ. ചൊവ്വാഴ്ച മാത്രം ചൈനയിൽ ആകെമാനം 6886 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

covid19china

ചൈന ഈ മാസം ആദ്യം ഷാങ്ഹായ് വഴി ഫൈസർ ഇൻ‌കോർപ്പറേറ്റിന്റെ കോവിഡ് ഗുളിക പാക്‌സ്‌ലോവിഡിന്റെ 21,000 പെട്ടികൾ ഇറക്കുമതി ചെയ്യുകയും. ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്തിരുന്നു. ആവശ്യമെങ്കിൽ ഈ നടപടി വീണ്ടും തുടരും എന്ന് ഷാങ്ഹായ് മുനിസിപ്പൽ ഗവൺമെന്റ് അധികൃതർ പറഞ്ഞു. നികുതി ഇളവ്, വാടക നീട്ടൽ അല്ലെങ്കിൽ കുറയ്ക്കൽ, ചെറുകിട ബിസിനസുകൾ, റീട്ടെയിൽ, കാറ്ററിംഗ് വ്യവസായങ്ങൾക്കുള്ള വായ്പ പിന്തുണ എന്നിവ ഉൾപ്പെടെ നിരവധി നടപടികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഒരു മാസമായി തുടരുന്ന പ്രതിരോധ നടപടികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഷാങ്ഹായിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നാണ് ഷാങ്ഹായ്. അയതിനാൽ തന്നെ ഈ ന ഗരം അടച്ചിടാതിരിക്കാൻ അധികൃതർ പരമാവധി ശ്രമിച്ചിരുന്നു. ന ഗരം അടച്ചിട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഇത് ബാധിച്ചേക്കാം. എന്നാൽ പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയും കേസുകൾ വർദ്ധിക്കുകയും ചെയ്തതോടെ ന ഗരത്തിൽ ലോക്ഡൗൺ നടപ്പിലാക്കാൻ അധികൃതർ നിർബന്ധിതർ ആകുകയും ആയിരുന്നു.

നേരത്തെ ചൈനയുടെ തെക്കൻ ന ഗരമായ ഷെൻ‌ഷെൻ ഒരാഴ്ചയോളം ലോക്ഡൗണിൽ ആയിരുന്നു. നിലവിൽ ഇവിടെ കേസുകൾ നിയന്ത്രണ വിധേയം ആണ്. തലസ്ഥാനമായ ബീജിംഗിനടുത്തുള്ള ലാങ്‌ഫാംഗ്, ടാങ്‌ഷാൻ എന്നീ ന ഗരങ്ങളും വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനും ഇപ്പോൾ അടച്ചിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പരി ഗണിക്കുമ്പോൾ ചൈനയിലെ 62 ദശലക്ഷം ആളുകൾ ഒന്നുകിൽ ലോക്ഡൗണ് കീഴിലാണ് അല്ലെങ്കിൽ അതിന് സമാനമായ മറ്റ് നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+