കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്‍മാര്‍ക്ക് നിര്‍ദേശവുമായി അമേരിക്ക

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരവെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി അമേരിക്ക. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവര്‍ ആയാലും ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതമാണെന്നാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇന്ത്യയില്‍ കോവിഡ് വ്യാപനം വളരെ ശക്തമാണെന്നും സിഡിസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ പ്രതിസന്ധി തീരാതെ സിപിഎം; ലോക്കൽ കമ്മിറ്റിയിൽ തീർപ്പില്ല, ഇനി ഏരിയ കമ്മിറ്റി... മൊഴി രേഖപ്പെടുത്തിആലപ്പുഴ പ്രതിസന്ധി തീരാതെ സിപിഎം; ലോക്കൽ കമ്മിറ്റിയിൽ തീർപ്പില്ല, ഇനി ഏരിയ കമ്മിറ്റി... മൊഴി രേഖപ്പെടുത്തി

''ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പോലും കോവിഡ് -19ന്‍റെ ജനിതക മാറ്റം വന്ന് വൈറസുകള്‍ പിടിപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. നിങ്ങൾ ഇന്ത്യയിലേക്ക് പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ യാത്രയ്ക്ക് മുമ്പ് നിര്‍ബന്ധമായും വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് 6 അടി അകലെ നിൽക്കുക, ജനക്കൂട്ടം ഒഴിവാക്കുക, കൈ കഴുകുക. "-സിഡിസി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

 flight

പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള നിര്‍ദേശങ്ങളും സിഡിസി പുറപ്പെടുവിച്ചിട്ടുണ്ട്. പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ പോവാനുദ്ദേശിക്കുന്ന രാജ്യം പരിശോധന ആവശ്യപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് ഈ ഇളവ്. തിരിച്ച് അമേരിക്കയിലേക്ക് വരുമ്പോള്‍ വാക്സിന് സ്വീകരിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നും ഡിസിസി വ്യക്തമാക്കുന്നു.

ഇന്ത്യയെ "റെഡ് ലിസ്റ്റില്‍" ഉൾപ്പെടുത്തുന്നതായി ബ്രിട്ടനും നേരത്തെ പ്രഖ്യാപിച്ചിരുന്നു - യുകെ അല്ലെങ്കിൽ ഐറിഷ് പൗരന്മാർ ഒഴികെയുള്ള എല്ലാ രാജ്യക്കാര്‍ക്കും ബ്രിട്ടണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾപ്രകാരം 10 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ച വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ സാധിക്കില്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാമെങ്കിലും 10 ദിവസം സർക്കാർ അംഗീകാരമുള്ള ഒരു ക്വാറന്‍റൈ കേന്ദ്രത്തില്‍ താമസിക്കുന്നതിനുള്ള ചെലവ് വഹിക്കേണ്ടി വരുമെന്നും ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യുവീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യു

ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍

Recommended Video

cmsvideo
Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

English summary
covid outbreak intensifies: Travel to India should be avoided: US urges citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X