കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതരമായ പിഴവ് ; എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്കേര്‍പ്പെടുത്തി ദുബായ്, സര്‍വീസുകള്‍ ഷാര്‍ജയിലേക്ക്

Google Oneindia Malayalam News

ദില്ലി: വന്ദേ ഭാരത് മിഷന്‍ മിഷന്‍റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സപ്രസ് വിമാനങ്ങള്‍ക്ക് വിലക്കുമായി ദുബായ്. കോവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയെ യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് കാട്ടിയാണ് ദുബായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 15 ദിവസത്തെ താല്‍ക്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവ് ആവര്‍ത്തിക്കപ്പെട്ടെന്നാണ് ദുബായ് അധികൃതര്‍ വ്യക്തമാക്കുന്നത്.

രണ്ട് തവണ

രണ്ട് തവണ

കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ രണ്ട് തവണ ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിച്ചുവെന്നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു. ഇത് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ എക്സപ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മുതില്‍ ഒക്ടോബര്‍ 2 വരെയാണ് വിലക്ക്.

ഈ മാസം നാലിന്

ഈ മാസം നാലിന്

ഈ മാസം നാലിന് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായിലേക്ക് വന്ന യാത്രക്കാരന്‍ കൊവിഡ് പോസിറ്റീവ് പരിശോധനാ ഫലവുമായാണ് യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യണല്‍ മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ യാത്രക്കാരന്‍റെ പേരും പാസ്പോര്‍ട്ട് നമ്പരും സീറ്റ് നമ്പരുമടക്കം ദുബായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കൂടെ യാത്ര ചെയ്തവരില്‍

കൂടെ യാത്ര ചെയ്തവരില്‍

ഗുരുതരമാഴ പിഴവാണ് സംഭവിച്ചതെന്നിനാല്‍ രോഗിയുടേയും കൂടെ യാത്ര ചെയ്തവരുടേയും ചികിൽസാ, ക്വാറൻറീൻ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ യാത്ര ചെയ്തവരില്‍ ചിലര്‍ക്ക് കൊവിഡ് പൊസിറ്റീവായതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേയും സമാന സംഭവം

നേരത്തേയും സമാന സംഭവം

നേരത്തേയും സമാന സംഭവമുണ്ടായതിനാല്‍ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.

വന്നത്

വന്നത്

അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ പ്രകാരം സെപ്റ്റബര്‍ 13 വരെ 14.12 ലക്ഷത്തിലേറേ പേരെയാണ് ഇന്ത്യയിലെത്തിച്ചത്. ഇതില്‍ 8.84 ലക്ഷം പേരും യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ
1.89 ലക്ഷം പേരും കേരളത്തിലേക്ക്

1.89 ലക്ഷം പേരും കേരളത്തിലേക്ക്

ഇതില്‍ 1.89 ലക്ഷം പേരും കേരളത്തിലേക്കാണ് വന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ഉപയോഗിക്കുന്നത് വന്ദേഭാരത് ദൗത്യത്തേയാണ്.

അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!

 എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം;നിലപാട് കടുപ്പിച്ച് ശിരോമണി അകാലിദള്‍; പരിശോധിക്കും എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം;നിലപാട് കടുപ്പിച്ച് ശിരോമണി അകാലിദള്‍; പരിശോധിക്കും

English summary
covid patient's journey; Dubai suspends Air India Express operations for 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X